Saturday, August 8

സ്വാതന്ത്ര്യ സമരകാലത്തെ ഹിന്ദുത്വ ഇടപെടൽ തുറന്നു കാട്ടിയുള്ള പ്രതിരോധമാണ് ആവശ്യം

മൃദു ഹിന്ദുത്വത്തിന് ഹിന്ദുത്വ ഫാസിസത്തെ മാറ്റിസ്ഥാപിക്കാനോ, എതിർക്കാനോ കഴിയില്ല. ഗുജറാത്ത് 2002 മുതൽ 2020  ദില്ലി വരെ ഉള്ള സംഭവങ്ങൾ പരിശോധിച്ചാൽ  ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ, മതേതര, ലിബറൽ മൂല്യങ്ങളുടെ നിരന്തരമായ തകർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതായി കാണാം . മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നോർമലൈസേഷനും സുപ്രീം കോടതിയുടെ നിശബ്ദതയും സ്വതന്ത്ര ഇന്ത്യയിൽ ഈ കാലയളവിൽ വളർന്നു കൊണ്ടേയിരിക്കുന്നു.

വംശഹത്യയുടെ സംഘാടകരായ വേട്ടക്കാരെ ദേശസ്നേഹികളായും അവരുടെ പ്രവർത്തിയെ ദേശഭക്തിയുടെ നടപ്പാക്കലായും വ്യാഖാനിക്കപ്പെടുന്നു അതേസമയം തന്നെ ഇരകളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനും നിയമക്രമം, നീതി എന്നീ പ്രക്രിയകൾ അട്ടിമറിച്ചുകൊണ്ടുള്ള പോക്കാണ് മേൽസൂചിപ്പിച്ച കാലഘട്ടത്തിൽ നടക്കുന്നത്. അല്ലെങ്കിൽ ഈ ‘ആധുനിക ജനാധിപത്യ’ത്തിന്റെ കാലത്ത് മുഖ്യധാരാ മാധ്യമങ്ങൾ, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, പോലീസ്, മറ്റ് സ്ഥാപനങ്ങൾ എന്നിവ തകർന്നുവീഴുകയും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തിയുടെ സ്തുതിപാഠകരായി- സംരക്ഷകരായി -എഴുത്തുകാരായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും കാണ്ടെത്താൻ കഴിയും.

ഇന്ത്യയിലെ ഈ കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മുതലാളിത്ത പ്രതിസന്ധിയുടെയും ഹിന്ദുത്വ ഫാസിസ്റ്റുകളുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെയും കാഴ്ചയാണ് നമ്മൾക്ക് കിട്ടിയത്. ഇത് പെട്ടെന്നുണ്ടായതോ ആശ്ചര്യകരമായ
ഒന്നോ അല്ല. ഫാസിസത്തിന്റെ ഉയർച്ചയിലെന്നും ഉള്ള ചരിത്രത്തിന്റെ അവർത്തനം മാത്രമാണ്
ഇവിടെ വർണ്ണവിവേചന ജാതിക്രമത്തിനും മുതലാളിത്ത പ്രതിസന്ധിക്കും ഹിന്ദുത്വ ഫാസിസ്റ്റുകൾ സാംസ്കാരിക യുക്തി നൽകുന്നു. ഇന്ത്യയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ആർ‌എസ്‌എസ് സർക്കാരിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും ഇത് ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

പുതിയ ഇന്ത്യയുടെ ഐക്യവും സമഗ്രതയും മുസ്‌ലിംകളെയും ദളിതുകളെയും സംരക്ഷിക്കുന്നതിലും തീവ്ര ഹിന്ദുത്വ വിദ്വേഷ ഫാക്ടറിയെതിരെയും എങ്ങനെ ഒരു ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന അഭിപ്രായം ഇവിടെയാണ് ശക്തമാകുന്നത്. കാര്യമെന്തെന്നാൽ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിനെതിരായ പല പ്രസ്ഥാനങ്ങളുടെയും എതിർപ്പും പര്യാപ്തമല്ല എന്നത് തന്നെ. ഇവിടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെയും പാർലമെന്റിന്റെ കസേരയും സ്വപ്നം കണ്ടു നടക്കുന്ന കോൺഗ്രസിനെ പോലുള്ള രാഷ്ട്രീയ സംഘങ്ങൾക്ക് പ്രസക്തിയില്ലാതെയാകുന്നു. അവർ അനുവർത്തിക്കുന്ന മൃദു ഹിന്ദുത്വ സമീപനം തന്നെയാണ് അവരിലുള്ള വിശ്വാസത്തെ തകർക്കുന്നതും.

വിദ്യാർത്ഥികളും സ്ത്രീകളും നയിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ ഇന്ത്യൻ ചെറുത്തുനിൽപ്പാണ് ഇപ്പോൾ പലേടങ്ങളിലും നിലനിൽക്കുന്നത്.
പ്രത്യാശ, സമാധാനം, നീതി എന്നിവയുടെ ബദൽ രാഷ്ട്രീയമുള്ള ഒരു ബഹുജന പ്രസ്ഥാനമായി അവരെ ഒരുമിച്ച് കൊണ്ടുവരേണ്ടത് പ്രധാനമാണ്. ദലിതർ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, മുസ്‌ലിംകൾ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, സമൂഹത്തിലെ മറ്റെല്ലാ പുരോഗമന ശക്തികൾ എന്നിവരുടെയും ഐക്യമുന്നണി രൂപീകരിച്ചാൽ മാത്രമേ അത് സാധ്യമാകൂ. ഇതിലൂടെ
ദേശീയതയെക്കുറിച്ചുള്ള ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വഞ്ചനാപരമായ ചരിത്രം തുറന്നുകാട്ടേണ്ടതുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഹിന്ദുത്വം വഞ്ചിച്ചതിന്റെ ചരിത്രമാണ് അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്. കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലും പോസ്റ്റ് കൊളോണിയൽ ഇന്ത്യയുടെ മതേതര സ്വഭാവം രൂപപ്പെടുത്തുന്നതിലും മുസ്‌ലിംകളുടെ ത്യാഗവും ശ്രദ്ധേയമായ പങ്കും ഉയർത്തിക്കാട്ടേണ്ടത് പ്രധാനമാണ്. പക്ഷെ ഇവിടെ ഇസ്ലമോ ഫിയോബിയ മാത്രമാണ് രംഗത്ത് നിലനിൽക്കുന്നത്  
ഹിന്ദുത്വ ഫാസിസത്തിനെതിരായ ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെ അടിസ്ഥാന തത്വങ്ങളായിരിക്കണം ഇവിടെ ഉയരേണ്ടത്. തകർന്ന റിപ്പബ്ലിക്കിന് അത്തരമൊരു പ്രതിരോധ പദ്ധതിയാണ് ആവശ്യം.

Read Also  ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒരു ഗവണ്മെൻ്റിനും ഹാനികരമായതൊന്നും ചെയ്തിട്ടില്ല

ആന്ധ്രാപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളിൽ നടത്തിയ സർവേ അവകാശപ്പെടുന്നത് ഭവനരഹിതരായ 99% ജനങ്ങൾക്കും ജനന സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ പ്രവർത്തകർ, ഗവേഷകർ, അഭിഭാഷകർ, എന്നിവർ ഇതിൽ ആശങ്കാകുലരാണ്
പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ ഇന്ത്യൻ നഗരങ്ങളിലെ അസമത്വം അടുത്തിടെ ഓക്സ്ഫാം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിൽ ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ, ഇന്ത്യാ ഗവൺമെന്റിന്റെ മൊത്തം ബജറ്റിനേക്കാൾ കൂടുതൽ പണം വെറും 63 ശതകോടീശ്വരന്മാർക്കുണ്ട് എന്നതാണ്. ഈ അസമത്വം നഗരങ്ങളിലെ അസറ്റ് ഹോൾഡിംഗുകളിൽ പ്രതിഫലിക്കുന്നുമുണ്ട് .

മറ്റൊരു തരത്തിൽ വിലയിരുത്തിയാൽ
ഇന്ത്യൻ നഗരങ്ങളിൽ ജീവിത നിലവാരത്തിൽ മുകളിലുള്ള 10 ശതമാനവും താഴത്തെ പത്ത് ശതമാനവും തമ്മിലുള്ള വ്യത്യാസം 50,000 മടങ്ങ് ആണെന്നതാണ്. . നഗരവാസികൾ നേരിടുന്ന അങ്ങേയറ്റത്തെ അപകടസാധ്യതകളെ ഇത് തുറന്നുകാട്ടുന്നു. ഇത് തന്നെയാണ് മുൻപ് സൂചിപ്പിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയ്ക് കാരണമായി തീരുന്നതും.

എൻ‌ഡി‌എ സർക്കാരിന്റെ ജനവിരുദ്ധ, നയങ്ങൾ കാരണം 2014 മുതൽ ഈ അസമത്വങ്ങൾ വളരെ വ്യക്തമായിത്തീർന്നിരിക്കുന്നു, ഇത് സമൂഹത്തിലെ എല്ലാ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് ദലിതർ, ആദിവാസികൾ, മുസ്ലീങ്ങൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ എന്നിവയ്ക്ക് വിവരണാത്മകമല്ലാത്ത വിധത്തിൽ ബുദ്ധിമുട്ടുകൾ വരുത്തിയിട്ടുണ്ട്. ഇത് പലതരത്തിലാണ് ഗവണ്മെന്റ് നടപ്പിലാക്കുന്നത് അല്ലെങ്കിൽ നമ്മുടെ ജനാധിപത്യ സമ്പ്രദായം ഇതിന്റെ ഏജന്റുകളായി പ്രവർത്തിക്കുന്നു.ഇത് അപ്രാപ്യമായ വിദ്യാഭ്യാസം, ഭവന നിർമ്മാണവും മറ്റ് അവശ്യ പൊതു സേവനങ്ങളും നിഷേധിക്കൽ, ഇന്റർ നാഷണൽ നിലവാരത്തിലുള്ള ഭവനങ്ങൾ വാഹനങ്ങൾ ഇവ നിർമ്മിക്കുകയെന്ന വ്യാജേന നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കൽ,ഒഴിവാക്കൽ ഇവ സർക്കാരിന്റെ പ്രധാന പരിപാടികളായി മാറുന്നു. ഇത് കൂടാതെ സ്മാർട്ട് സിറ്റി ഇനിഷ്യേറ്റീവ്, സ്വച്ഛ് ഭാരത് മിഷൻ, പ്രധാൻ മന്ത്രി ആവാസ് യോജന, പുനരുജ്ജീവനത്തിനും നഗര പരിവർത്തനത്തിനുമുള്ള അടൽ മിഷൻ തുടങ്ങിയവയെല്ലാം ഇത്തരം ഒഴിവാക്കൽ കൂടി ലക്ഷ്യമിടുന്നുണ്ട്.

ഇത്തരം ഇരട്ട താപ്പുകളുമായി നീങ്ങുന്ന സർക്കാർ സമ്പ്രദായമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ അവസ്ഥയിൽ ഒഴിവാക്കപ്പെടുന്നവർ മുൻപ് സൂചിപ്പിച്ചതു പോലെ പാർശ്വവൽകൃതരായ ദളിതുകളും ന്യൂനപക്ഷമായ മുസ്ലിമുകളുമാണ്.
അതുകൊണ്ടു തന്നെയാണ് ഈ പ്രതിരോധങ്ങളിൽ ഈ ജനവിഭാഗത്തിന്റെ പങ്കു ശ്രദ്ധേയ മാകുന്നത്. മൃദു ഹിന്ദുത്വ വാദികൾ ഒരിക്കലും ഈ പ്രതിരോധത്തിന്റെ മുൻനിരയിൽ എത്തുകയില്ല സ്വമേധയായുള്ള സ്വത്വബോധത്തെപ്പറ്റിയുള്ള സംശയം തന്നെയാണ് ഇതിനു കാരണം.

Spread the love

Leave a Reply