Wednesday, January 19

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ഹിന്ദുത്വ തീവ്രവാദി ആക്രമണം

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ഹിന്ദുത്വ തീവ്രവാദി ആക്രമണം. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്നിക്കിരയാക്കിയ അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അയല്‍വാസികള്‍ വന്ന് വിളിച്ചപ്പോളാണ് സംഭവം അറിഞ്ഞതെന്നും ശബരിമല വിഷയത്തിലെ തന്റെ നിലപാടുകളാവണം ആക്രമണത്തിന് കാരണമെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. 

ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഈ അക്രമണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. 

സ്വാമി അയ്യപ്പൻ ബ്രഹ്മചാരി ആണെങ്കിൽ തന്ത്രിയും ബ്രഹ്മചാരി ആയിരിക്കണമെന്നും എല്ലാ മാസവും നട തുറക്കുന്ന തന്ത്രി 41 ദിവസം വ്രതം നോക്കുക ആണെങ്കിൽ വർഷം മുഴുവനും ബ്രഹ്മചാരി ആയിരിക്കണം എന്നും സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു. മുൻപും ഹിന്ദുത്വത്തിനെതിരെ നിലപാട് എടുത്തതിന്റെ പേരിൽ സന്ദീപാനന്ദഗിരിക്ക് നേരെ മത മൗലീകവാദികളുടെ ഭീഷണി ഉണ്ടായിട്ടുണ്ട്.

Spread the love
Read Also  ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി

Leave a Reply