Wednesday, January 19

Hippopotomonstrosesquipedaliophobia വീണ്ടും പുതിയ വാക്കും വിശദീകരണവുമായി തരൂർ

ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന 29 അക്ഷരങ്ങളുള്ള വാക്കിന് പുറകെ Hippopotomonstrosesquipedaliophobia എന്ന വാക്കുമായി വീണ്ടും തരൂർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister എന്ന തരൂരിന്റെ തന്നെ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് തരൂർ കഴിഞ്ഞ ദിവസം ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് ഉപയോഗിച്ചത്. ഇതിനുള്ള വിശദീകരണമെന്നോണമാണ് പുതിയ വാക്കുമായി തരൂർ വന്നത്. വലിയ വാക്കുകളോടുള്ള ഭയം എന്നാണ് Hippopotomonstrosesquipedaliophobia സൂചിപ്പിക്കുന്നത്.

തന്റെ പുതിയ പുസ്തകം ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററില്‍ പാരഡോക്‌സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ഇല്ലെന്ന് തരൂർ പറഞ്ഞു. ഇന്നലെ തന്നെ പുസ്തകം വാങ്ങിക്കാം പക്ഷെ തരൂർ വന്ന അർഥം പറഞ്ഞു തരണം എന്ന് തുടങ്ങിയ ട്വീറ്റുകൾ തരൂരിന് മറുപടിയായി വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ന് തരൂർ നൽകിയത്.

Floccinaucinihilipilification പുതിയ വാക്കുമായി ശശി തരൂർ

Spread the love
Read Also  തുലാഭാരത്തിനിടയിൽ ത്രാസ് പൊട്ടി ; നിലത്തുവീണ ശശി തരൂരിനു തലയ്ക്ക് പരിക്ക്

Leave a Reply