Thursday, January 20

ഹിറ്റ്ലര്‍ ആറ് വയസ്സുകാരിയെ പുണരുന്ന ഫോട്ടോ 11,520 ഡോളറിന് വിറ്റു

ആറ് ദശലക്ഷത്തില്‍ പരം ജൂതരെ വംശഹത്യ ചെയ്ത നാസി തലവന്‍ ഹിറ്റ്ലര്‍ ജൂതപാരമ്പര്യമുള്ള പെണ്‍കുട്ടിയെ പുണര്‍ന്ന് നില്കുന്ന ചിത്രം മേരിലാന്‍റ് ലേല വ്യാപാരികള്‍ 11,520 ഡോളറിന് വിറ്റു.

റോസ ബെര്‍നിലെ നിയേനാവു എന്ന ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഹിറ്റ്ലര്‍ പുണര്‍ന്ന് നില്കുന്ന ചിത്രമാണ് ലേലത്തില്‍ വിറ്റത്. ബെര്‍നിലെയുടെ മുത്തശ്ശി ജൂതസ്ത്രീയാണ് എന്നതാണ് ബെര്‍നിലെയുടെ ജൂതപാരമ്പര്യം.

1933ല്‍ ഇരുവരും സന്തോഷത്തോടെ നില്കുന്ന ഫോട്ടോഗ്രാഫാണ് അത്. കുഞ്ഞായ അവള്‍ ക്യാമറയിലേക്ക് നോക്കുമ്പോള്‍ ഹിറ്റ്ലര്‍ അവളെ പുണരുന്നതാണ് ചിത്രം. മേധാവിയുടെ പുത്രി (the Führer’s child) എന്ന നിലയിലാണ് ബെര്‍നിലെയെ ചിത്രത്തില്‍ വിശേഷിപ്പിക്കുന്നത്.

ആദ്യകാലത്ത് ഹിറ്റ്ലര്‍ക്ക് ജൂതപ്പെണ്‍കുട്ടികളോട് പരിഗണന ഉണ്ടായിരുന്നെന്നും എന്നാല്‍ അത് അവഗണിക്കുകയായിരുന്നു എന്നുമാണ് ഗവേഷകര്‍ പറയുന്നത്. വ്യക്തിപരമോ രാഷ്ട്രീയ അജണ്ടയുടെ ഭാഗമോ ആയിരുന്നു അതെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. അതെന്തായാലും നാസി ഭടന്മാരെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഫോട്ടോ അജണ്ടയുടെ ഭാഗം തന്നെയായിരുന്നു.

ബെര്‍നിലെയും ഹിറ്റ്ലറുമൊത്തുള്ള ഫോട്ടോ ഹിറ്റ്ലര്‍ കുട്ടികളെ ഇഷ്ടപ്പെടുന്നുവെന്നും ചെറുപ്പക്കാര്‍ക്കൊപ്പമാണെന്നും കാണിക്കാന്‍ വേണ്ടിയുള്ള പ്രചരണത്തിന്‍റേതാണെന്നാണ് ‘ഹിറ്റ്ലറുടെ ആല്‍പൈന്‍ ഹെഡ് ക്വാര്‍ട്ടറുകള്‍’ എന്ന പുസ്തകമെഴുതിയ ജെയിംസ് വില്‍സണ്‍ പറയുന്നത്.

 

Spread the love
Read Also  നഗ്നയായി കുരിശ് ചുമന്നു; ബെല്‍ജിയം പ്ലേബോയ് മോഡല്‍ അറസ്റ്റില്‍; ചിത്രങ്ങൾ കാണാം

Leave a Reply