Thursday, January 20

അയ്യപ്പന്മാരെ പെരുവഴിയിലാക്കി ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ

അയ്യപ്പന്മാരെ പെരുവഴിയിലാക്കി ഹിന്ദുഐക്യവേദി സംസ്ഥാനമാകെ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. ഹിന്ദുഐക്യവേദിയുടെ നേതാവ് കെ പി ശശികല പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പലസ്ഥലങ്ങളിലും ഹിന്ദുഐക്യവേദി പ്രവർത്തകർ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ തടയുകയും കല്ലേറു നടത്തുകയും ചെയ്തു. അയ്യപ്പഭക്തൻമാർ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസുകൾ ആണ് ഹിന്ദുഐക്യവേദി പ്രവർത്തകർ തടഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തന്മാർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

സാധാരണ മറ്റു രാഷ്ട്രീയപാർട്ടികൾ ഹർത്താൽ നടത്തുമ്പോൾ ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരെ ഹർത്താലിൽനിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ ഹിന്ദുഐക്യവേദി സംസ്ഥാനമാകെ നടത്തിയിരിക്കുന്ന ഹർത്താലിൽ മിക്കയിടങ്ങളിലും അയ്യപ്പഭക്തൻമാരുടെ വാഹനങ്ങളടക്കം തടഞ്ഞുകൊണ്ടാണ് ഹർത്താൽ പുരോഗമിക്കുന്നത്. ഹർത്താലിന് ബിജെപിയുടെയും ശബരിമല കർമ്മ സമിതിയുടെയും പിന്തുണയുണ്ട്.

മുൻകൂട്ടി അറിയിക്കാതെ ഇന്നലെ അർദ്ധരാത്രി ഹർത്താൽ നടത്തിയതിനെതിരെ അയ്യപ്പഭക്തന്മാരെ നിന്നുൾപ്പെടെ ജനരോഷമാണ് ഉയരുന്നത്.
അയ്യപ്പഭക്തൻമാരുടെ വികാരങ്ങളെ പോലും മാനിക്കാതെ ഹിന്ദു ഐക്യവേദി ഹർത്താൽ നടത്തിയത് എന്തിനാണെന്നാണ് അയ്യപ്പഭക്തൻമാർ ചോദിക്കുന്നത്. അതേസമയം ഹർത്താലിന് ഇന്നലെ തന്നെ ആഹ്വാന ശ്രമങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. തൃപ്തി ദേശായി ഇന്നലെ മടങ്ങിപ്പോകാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഹർത്താൽ നടത്തുമെന്ന സൂചനകൾ ഇന്നലെ തന്നെ ലഭിച്ചിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Spread the love
Read Also  എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ഹിന്ദുത്വ സംഘടനകൾ

Leave a Reply