Wednesday, January 19

ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മസമിതിയും ബിജെപിയും സംയുക്തമായി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഹർത്താൽ അനുകൂലികൾ കല്ലേറ് നടത്തി. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ഹർത്താലനുകൂലികൾ ആക്രമണം നടത്തി.

അയ്യപ്പ തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഹിന്ദു ഐക്യവേദി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. മണ്ഡലകാലത്തോടനുബന്ധിച്ച് സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന അയ്യപ്പഭക്തന്മാർക്ക് ഹർത്താൽ കാരണം അസൗകര്യം നേരിട്ടിട്ടുണ്ട്.

ഹർത്താലിന് മറവിൽ വ്യാപക ആക്രമണം അഴിച്ചുവിടാൻ ആണ് ഹിന്ദു ഐക്യവേദിയും ബിജെപിയും ശ്രമിക്കുന്നത്. സംസ്ഥാനത്ത് പൊതുവെ ഹർത്താൽ പൂർണമാണ്.

Spread the love
Read Also  സംസ്ഥാനത്ത് സംഘപരിവാർ അഴിഞ്ഞാട്ടം; നിയന്ത്രിക്കാൻ കഴിയാതെ പോലീസ്

Leave a Reply