ഒരു ആംസ്റ്റർഡാം അപ്പാർട്ട്മെന്റിന്റെ വിൻഡോസിൽ രണ്ട് ചായ കപ്പുകൾ ഇരിക്കുന്നു. അവരുടെ പുറകിൽ, ജാലകത്തിനു വെളിയിലും തെരുവിലുടനീളം, പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ മങ്ങിയ ഒരു ജനക്കൂട്ടത്തെ കാണാം. ഇത് 1943 ജൂൺ ആണ്, ഇത് നാസി തടങ്കലിലേക്കും മരണക്യാമ്പുകളിലേക്കും നാടുകടത്തപ്പെടാൻ കാത്തിരിക്കുന്ന ജൂതന്മാരുടെ ഫോട്ടോയാണ്. ഇതൊരു  ഉദാഹരണമോ ചിന്തയോ ആകാം. ചായ കപ്പുകൾക്കിടയിലൂടെ മരണത്തിലേക്ക്  ആനയിക്കപ്പെടുന്ന മനുഷ്യർ. അനിവാര്യമായ വിധി അവർക്കു പിന്നാലെ ഉണ്ടാകുമെന്ന് അറിഞ്ഞോ അറിയാതെയോ ഇരിക്കുന്നവർ നാസിയുടെ ചരിത്ര രേഖകൾക്കിന്നു പ്രസക്തിയേറുന്നു. പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും ശക്തമായ ഭരണ ഘടന നിലനിൽക്കുന്ന ഇന്ത്യയുടെ പുതിയ പശ്ചാത്തലത്തിൽ ചിലത് ഇതിലൂടെ വായിക്കാം, മനസിലാക്കാം.

ആരാണ് ഈ ഫോട്ടോ എടുത്തത്, എന്തുകൊണ്ട്?

ഇതുപോലുള്ള ഒരു സ്നാപ്പ്ഷോട്ട് എടുക്കുന്നതിലൂടെ ജർമ്മൻ നെതർലാന്റ് അധിനിവേശ സമയത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ഇടയുണ്ട്. എന്നിട്ടും, ഡച്ച് പൗരന്മാർ അവരുടെ യഹൂദ അയൽക്കാരെ വീടുകളിൽ നിന്ന് ബലമായി നീക്കം ചെയ്യുകയും ട്രെയിനുകളിൽ കയറ്റുകയും ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്തപ്പോൾ ഇത്തരം ഫോട്ടോ ഗ്രാഫുകൾ എടുത്ത് സൂക്ഷിച്ചു.

പടിഞ്ഞാറൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നാസികൾ അധിനിവേശം നടത്തിയെങ്കിലും ഏറ്റവും കൂടുതൽ ജൂത ഇരകലുണ്ടായത് നെതർലാൻഡ്‌സിൽ നിന്നുമാണ്.  മൊത്തത്തിൽ, രാജ്യത്തെ ഏകദേശം 140,000 ജൂതന്മാരിൽ (75%) ഹോളോകോസ്റ്റിനെ അതിജീവിച്ചില്ല. ഇവരിൽ ഭൂരിഭാഗവും നാസി തടങ്കലിലും ക്യാമ്പുകളിലും കൊല്ലപ്പെട്ടു. ഏകാന്തയിലൂടെയുള്ള മാനസിക സമ്മർദ്ദം മുതൽ നാടുകടത്തൽ വരെയുള്ള  പ്രക്രിയയിൽ, പല യഹൂദന്മാരും പ്രതീക്ഷയ്ക്കും ഭയത്തിനും ഇടയിൽ ജീവിച്ചിരുന്നു. 1942 ജൂലൈയിൽ നെതർലാൻഡിൽ താമസിക്കുന്ന ജൂതന്മാരുടെ കൊലപാതകം ആരംഭിച്ചു,അതായത് ഓഷ്വിറ്റ്സ് ഉന്മൂലന ക്യാമ്പിലേക്കുള്ള ആദ്യ യാത്ര അന്നാണ് ആരംഭിച്ചത്.

പല ഫോട്ടോകളും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ് എടുത്തിട്ടുള്ളത്.അവരെ പ്രചാരണത്തിനായി നാസി അധികൃതർ നിയോഗിച്ചതുമാണ്. എന്നാൽ എണ്ണമറ്റ അമച്വർഫോട്ടോ ഗ്രാഫർ മാർ ജൂതന്മാരെ പീഡിപ്പിക്കുകയും നാടുകടത്തുകയും ചെയ്യുന്ന ചിത്രങ്ങൾ എടുത്തിരുന്നു.. എൻ‌ഐ‌ഡി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാർ, ഹോളോകാസ്റ്റ്, ജെനോസൈഡ് സ്റ്റഡീസ് ഈ തീമിനെക്കുറിച്ചുള്ള ഏറ്റവും വലിയ ഫോട്ടോഗ്രാഫുകളുടെ ശേഖരം നടത്തുകയും നെതർലാൻഡിലെ ജൂതന്മാരെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യ ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തുകയും ചെയ്തു. നെതർലാൻഡിലെയും മറ്റ് രാജ്യങ്ങളിലെയും എണ്ണമറ്റ ആർക്കൈവുകൾ കണ്ടെത്തി.

ഞെട്ടിപ്പിക്കുന്നതും ഭയമുണ്ടാക്കുന്നതുമായ ചിത്രങ്ങളിൽ നാസി അധിനിവേശത്തിൻ കീഴിൽ നെതർലാൻഡിൽ നടത്തിയ ജൂത വിരുദ്ധ നടപടികളുടെ അനന്തരഫലങ്ങളും രേഖപ്പെടുത്തുന്നു. നാസി അധിനിവേശ ഭരണകൂടത്തിന്റെ കഠിനമായ പീഡനങ്ങളും മറ്റും രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഒളിവിൽ കഴിയുന്ന ആളുകൾക്കും അധിനിവേശ സമയത്ത് ഡച്ചുകാർ നൽകിയചില അനുകമ്പ പൂർണ്ണമായ സഹായവും അവർ രേഖപ്പെടുത്തുന്നു. ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട ചുരുക്കം ചിലരെയും ഒളിവിൽ നിന്ന് മടങ്ങിയെത്തിയവരെയും യുദ്ധാനന്തരം സ്വീകരിച്ച രീതിയും എക്സിബിഷനിൽ കാണാം.

Read Also  വംശീയ-വർഗ്ഗീയ വിദ്വേഷം വളർത്തുന്നു; ഫേസ്‍ബുക്കിന് 23ലക്ഷം ഡോളര്‍ പിഴ

ആംസ്റ്റർഡാമിലെ എൻ‌ഐ‌ഡി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാർ, ഹോളോകാസ്റ്റ് ആൻഡ് ജെനോസൈഡ് സ്റ്റഡീസിലെ രണ്ടാം ലോകമഹായുദ്ധ ഗവേഷകരായ റെനെ കോക്കും എറിക് സോമറും ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിനായി എട്ട് വർഷത്തോളം സമയമെടുത്ത് 400 ഓളം ഫോട്ടോഗ്രാഫുകൾ ശേഖരിച്ചു. അതിലൊന്ന് ഈ ചായക്കപ്പുകൾക്കിടയിലൂടെയുള്ള ദൃശ്യമാണ്.
കോക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു. “ആ ചിത്രം എടുത്ത ആളുകൾ വളരെ പരിഭ്രാന്തരായിരുന്നുവെന്നാണ്.

എന്നാൽ ജൂത പീഡനത്തിന്റെ മിക്ക ചിത്രങ്ങളും പീഡനം നടത്തിയവരാണ് എടുത്തതെന്ന് സോമർസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് : ‘നാസി അധിനിവേശക്കാർ ജർമ്മനിയിലെ ഉന്നതന്മാർക്കായി അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി കൊടുത്തത് ഇങ്ങനെയായിരുന്നു, മാത്രമല്ല ജൂത ജനതയുടെ ഫോട്ടോകളും ലേഖനങ്ങളും ഉപയോഗിച്ചു നിശ്ചയമായും സെമിറ്റിക് വിരുദ്ധ ലഘുലേഖകൾ ഉണ്ടാക്കി വിതരണം ചെയ്യുവാനും അവർ ശ്രമിച്ചിരുന്നു..’

1940 കളിൽ ജൂതന്മാരുടെ കൊലപാതകത്തെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങളിലൊന്നാണ് പ്രൊഫഷണൽ ഫോട്ടോ ഗ്രാഫേഴ്സ് അല്ലാതെയുള്ള കാഴ്ചക്കാരുടെ ചിത്രങ്ങൾ സംസാരിച്ചതെന്ന് വാഷിംഗ്ടണിലെ യുണൈറ്റഡ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിലെ ഫോട്ടോഗ്രാഫി ആർക്കൈവ് ഡയറക്ടർ ജൂഡിത്ത് കോഹൻ പറയുന്നു . “എന്ത്, എപ്പോൾ, എവിടെയാണ് ഹോളോകോസ്റ്റ് എന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ സാധാരണക്കാർ എന്താണ് ചിന്തിച്ചിരുന്നത്? അവർ എന്താണ് ചെയ്യുന്നത്? ഇത്തരം കാര്യങ്ങൾ ഒരു പരിധിവരെ മനസിലാക്കാൻ നിങ്ങൾക്ക് കാഴ്ചക്കാരന്റെ ഫോട്ടോകളിലൂടെ കഴിയും”. അവർ അഭിപ്രായപ്പെടുന്നു.

1942 സെപ്റ്റംബറിൽ ഡച്ച് നഗരമായ ഡെവെന്ററിലെ ഒരു ജൂത സ്കൂളിന്റെ മുറ്റത്ത് എടുത്ത 4 വയസുമുതൽ ഏതാണ്ട് 17 വയസ്സുവരെയുള്ള കുട്ടികളുടെ ഛായാചിത്രമാണ് എക്സിബിഷനിലെ ഏറ്റവും ചിന്തനീയമായ ചിത്രങ്ങളിലൊന്ന്. 6 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും യഹൂദ മത ചിഹ്നമായ ഡേവിഡ് നക്ഷത്രം അവരുടെ വസ്ത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. പിന്നീട്
ഡെവെന്ററിലെ ഒരു സംഘടന കുട്ടികളെ തിരിച്ചറിയുന്നതിനായി വിപുലമായ ഗവേഷണം നടത്തി. എന്നാൽ അവരിൽ ഒരാൾ മാത്രമാണ് യുദ്ധത്തെ അതിജീവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.

മറ്റൊരു ചിത്രം പറയുന്ന ചരിത്രം ഇതാണ്. 1942 ലെ വേനൽക്കാലത്ത്, ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ തന്റെ അയൽവാസിയായ വ്രൊവറ്റ്ജെ ബ്ലിറ്റ്സ്-ക്ലീൻ‌ക്രാമറിന്റെ (76) ഒരു ഛായാചിത്രം എടുത്തു. ഡേവിഡിന്റെ ഒരു നക്ഷത്രം അവളുടെ വസ്ത്രത്തിൽ തുന്നിച്ചേർത്തിരുന്നു . രണ്ട് മാസത്തിനുള്ളിൽ, 1942 സെപ്റ്റംബർ 14 ന് മിസ് ബ്ലിറ്റ്സ്-ക്ലീൻ‌ക്രാമറും ഭർത്താവും ഓഷ്വിറ്റ്സിൽ വെച്ച് കൊല്ലപ്പെടുകയും ചെയ്തു.

പക്ഷേ, നാസി ഉന്മൂലന ക്യാമ്പുകളിൽ നിന്നും ലഭ്യമായ ഫോട്ടോ ഗ്രാഫുകൾ ഗ്രീക്ക് തടവുകാരനായ ആൽബർട്ടോ എറേറയാണ് എടുത്തതെന്നു പറയപ്പെടുന്നു പിന്നീട് ഒരു ഗാർഡ് അദ്ദേഹത്തെ വധിച്ചതായും രേഖപ്പെടുത്തുന്നു. ടൂത്ത് പേസ്റ്റിന്റെ ഒരു ട്യൂബിലാണ് നെഗറ്റീവുകൾ ക്യാമ്പിൽ നിന്ന് കടത്തിയത്. എന്നാൽ എറേറയ്ക്ക് ക്യാമറ എങ്ങനെ ലഭിച്ചുവെന്ന് ആർക്കും അറിയില്ല, പല ചിത്രങ്ങളും മങ്ങിയതും തിടുക്കത്തിൽ ചിത്രീകരിച്ചതുമാണ്. അവയിൽ ചിലതിൽ നഗ്നരായ സ്ത്രീകളെയും മൃതദേഹങ്ങളുടെ കത്തുന്ന കൂമ്പാരങ്ങളെയും കാണാം.

Read Also  ഹിറ്റ്ലറിനെതിരെയുള്ള വധശ്രമത്തിൻ്റെ 75 ആം വർഷം ആഘോഷിക്കുമ്പോൾ

ഒരുപക്ഷേ അതിലും ഭയാനകമാണ്, ബെർഗൻ-ബെൽസന്റെ പ്രവേശനത്തിന് സമീപം നൂറുകണക്കിന് മൃതദേഹങ്ങൾ കടന്ന് വരുന്ന 7 വയസ്സുള്ള ഒരു ആൺകുട്ടിയുടെ ചിത്രം . മോചിതരായതിന് തൊട്ടുപിന്നാലെ ഇംഗ്ലീഷ് യുദ്ധ ഫോട്ടോഗ്രാഫർ ജോർജ്ജ് റോജർ ചിത്രീകരിച്ചതാനിത് 1945 ൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതിനുശേഷം, ആ കുട്ടിയെ , ന്യൂയോർക്കിലുണ്ടായിരുന്ന അമ്മാവൻ തിരിച്ചറിയുകയും തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയും ചെയ്തു,

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here