Monday, January 24

സ്വവർഗ്ഗ ലൈംഗീകത; ചരിത്ര തീരുമാനവുമായി സുപ്രീം കോടതി

സ്വവർഗ്ഗ ലൈംഗീകത സംബന്ധിക്കുന്ന ചരിത്ര തീരുമാനവുമായി സുപ്രീം കോടതി.  ഇഷ്ട്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാൻ എല്ലാവര്ക്കും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരാൾ പങ്കാളിയെ കണ്ടെത്തുന്നത് എതിർ ലിംഗത്തിൽ നിന്നോ സ്വന്തം ലിംഗത്തിൽ നിന്നോ ആകാം ഇതിനെ എതിർക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി.

സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷന്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ മാതാപിതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ആറ് പരാതികളിലാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

സ്വവർഗ്ഗ ലൈംഗീകത ഹിന്ദുത്വത്തിനെതിരാണെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി നേരത്തെ പറഞ്ഞു. സ്വവർഗ്ഗ ലൈംഗീകത അമേരിക്കക്കാരുടെ ശീലമാണ്, ഇതിനു പിന്നിൽ ഒരുപാട് പണത്തിന്റെ ഇടപാടുകൾ നടക്കുന്നുണ്ടെന്നും കുട്ടികളോടുള്ള ലൈംഗീകതയും എയിഡ്സും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു. സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോയെന്നതു സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അതേസമയം ഇന്ത്യൻ സൈക്യാട്ടറി സൊസൈറ്റി സ്വവർഗ്ഗ ലൈംഗീകത മാനസിക രോഗമല്ലെന്നും ഏതൊരു തരത്തിലുള്ള ലൈംഗീക വൈവിധ്യം പോലെ ഒന്ന് മാത്രമാണ് സ്വവർഗ്ഗ ലൈംഗീകതയും ബൈ സെക്ഷുലുമെന്നും ഇന്ത്യൻ സൈക്യാട്ടറി സൊസൈറ്റി പറഞ്ഞിരുന്നു.

2013ലാണ് സുപ്രീംകൊടതി സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കി ഉത്തരവിറക്കിയത്. സെക്ഷന്‍ 377 പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവോ, പത്തുവര്‍ഷം വരെ തടവോ പിഴയോ ആണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം സ്വകാര്യത മൗലീകാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു . ഇത് സെക്ഷന്‍ 377ലും ബാധകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സദാചാരബോധം കാലത്തിനനുസരിച്ച് മാറുന്ന ഒന്നാണെന്ന് കഴിഞ്ഞ ജനവരിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Spread the love
Read Also  ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം നൽകുന്നില്ല; കോളേജിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു