Wednesday, January 19

സ്വവര്‍ഗരതി കുറ്റമല്ലെന്ന് ഇന്ത്യ ഇന്ന് വിധി പ്രഖ്യാപിക്കുമോ?

സ്വവര്‍ഗരതി പാപമായും ദൈവത്തിന്റെ ശാപമായും ജനിതക വൈകല്യമായും എല്ലാം കാണുന്ന ഒരു സമൂഹമാണ് ഇന്ത്യ. ഭരണകൂട നീതി വ്യവസ്ഥകൾ നാളിതുവരെ അത്തരത്തിൽ ആണ് വ്യാഖ്യാനിച്ചിരിക്കുന്നതും. ലോകരാജ്യങ്ങൾ എല്ലാം സ്വവര്‍ഗരതിയെ സംബന്ധിച്ച കാഴ്ചപ്പാടുകൾ വളരെ മുന്നേതന്നെ മാറ്റിയിരുന്നു. ഇന്ത്യയിൽ സ്വവര്‍ഗരതി പത്ത് വർഷം തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

ഉഭയ സമ്മതപ്രകാരം രണ്ടു വ്യക്തികൾ തമ്മിലുള്ള ലൈംഗികത ക്രിമിനൽ കുറ്റമാവുന്നത് എങ്ങനെ എന്ന് ഇന്ന് സുപ്രീം കോടതി വിധി പറയും. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ആണ് സുപ്രീംകോടതി ഇന്ന് വിധിപറയുക.

ആര്‍ക്കും അവരുടെ ലൈംഗികതയില്‍ ഭയന്നു ജീവിക്കേണ്ടിവരില്ലെന്നാണ് ഓഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കിയിരുന്നത്.

സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് 2013-ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

Spread the love
Read Also  സ്വവര്‍ഗരതി ഇനി കുറ്റകൃത്യം അല്ല; നിയമവിധേയമാക്കി സുപ്രിം കോടതി ഉത്തരവ്