ഒരാൾ സ്വവർഗാനുരാഗി ആകുന്നതെങ്ങനെയെന്ന ചോദ്യങ്ങൾക്ക് പലപ്പോഴായി ശാസ്ത്രം ഉത്തരം നൽകാൻ ശ്രമിച്ചട്ടുണ്ട്. എന്നാൽ കുവൈറ്റ് സ്വദേശിയായ അക്കാദമിക് വിദഗ്ധ എന്ന് അവകാശപ്പെടുന്ന മരിയം അൽ സൊഫെൽ ഒരാൾ സ്വ വർഗാനുരാഗി ആകുന്നതെങ്ങനെയെന്ന കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഒരാൾ സ്വവര്‍ഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ മലദ്വാരത്തിലെ ബീജം ഭക്ഷണമാക്കുന്ന വിരകളാണെന്നാണ് ഇവരുടെ കണ്ടെത്തൽ. ‘ഈ വിരകൾ ലൈംഗികതയെ ബാധിക്കുകയും ഇതേ അവസ്ഥ തുടരുകയും ചെയ്യുന്നു. ഇതിനെതിരെ ഞാൻ സപ്പോസിറ്റർ ഗുളികകൾ വികസിപ്പിച്ചെടുത്തു. ചിലയാളുകളിൽ പ്രത്യേക സമയത്ത് ഇത് ഉപയോഗിക്കാം. വിരകളെ ഇല്ലായ്മ ചെയ്യുകവഴി പഴയ അവസ്ഥയിലേക്ക് അയാളെ മടക്കി കൊണ്ടുവരാനാകും’- മരിയം പറയുന്നു. ആൺ സ്വവർഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്ന സപ്പോസിറ്ററുകളാണ് താൻ കണ്ടെത്തിയതെന്നും ഇവർ പറയുന്നു.

ഇത് ശാസ്ത്രമാണെന്നും ഇതിൽ നാണിക്കാനൊന്നുമില്ലെന്നും ഗ്രന്ഥങ്ങളിൽ ഇവ പറഞ്ഞിട്ടുണ്ടെന്നുമാണ് ഇവർ പറയുന്നത്. കുവൈറ്റി ചാനലായ സ്കോപ് ടിവിയിലൂടെയാണ് ഇവർ വെളിപ്പെടുത്തൽ നടത്തിയത്.

സപ്പോസിറ്ററുകൾക്കൊപ്പം പുരുഷ സ്വവർഗാനുരാഗികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മരിയം പറയുന്നു. പുരുഷത്വം ശക്തിപ്രാപിക്കാനും പേശികൾ കരുത്താർജിക്കാനും പ്രത്യേക ഭക്ഷണ ക്രമം കൊണ്ട് സാധിക്കും. മണ്ണിനടിയിൽ വളരുന്ന കിഴങ്ങ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പുരുഷത്വം വർധിപ്പിക്കാനും ഉരുണ്ട് ശക്തിയാർജിച്ച പേശികൾ രൂപപ്പെടാനും സഹായിക്കുമെന്നും മരിയം പറയുന്നു.

എന്നാൽ ഈ വാദങ്ങളെല്ലാം എൽജിബിടി സമൂഹം തള്ളിക്കളയുകയാണുണ്ടായത്. സ്വവർഗാനുരാഗത്തിനെതിരായ ചികിത്സകൾ മത മൗലിക വാദികൾക്കിടയിലുണ്ടെന്നും ഇത് തട്ടിപ്പും മുറിവൈദ്യവുമാണെന്നും ജർമൻ രാഷ്ട്രീയ നേതാവും സ്വർഗാനുരാഗിയുമായ വോൾക്കർ ബെക്ക് പറയുന്നു. ഇത്തരത്തിലുള്ള ചികിത്സകരെ തടയണമെന്നും ഇവരുടെ മാനസികനില പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. ഇത് ശുദ്ധവിവരക്കേടാണെന്ന് ബ്രിട്ടീഷ് ക്യാംപയിനറായ പീറ്റർ താച്ചൽ പറയുന്നു. ‘പാപമെന്ന നിലയ്ക്ക് സ്വവർഗാനുരാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള ഇസ്ലാമിക പ്രേരണയാലുള്ള നീക്കമാണിത്. പണ്ട് നടപ്പാക്കി പരാജയപ്പെട്ട നാസികളുടെ ചികിത്സാരീതി അനുകരിക്കുകയാണ് ഇവിടെയൊന്നും താച്ചാൽ പറഞ്ഞു.

കടപ്പാട്: ന്യൂസ് 18 മലയാളം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പലസ്തീനിന്റെത് ആഗോളതലത്തിൽ പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന് പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടി

LEAVE A REPLY

Please enter your comment!
Please enter your name here