രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ച സ്ത്രീ സ്വന്തം വീട്ടില്‍ നൂറിലധികം ആളുകളെ വിളിച്ചു കൂട്ടി. ലഖ്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മെഹ്ദ പൂര്‍വയിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് ഒരു മണിക്കൂര്‍ നീണ്ട നടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.

ദിവ്യശക്തിയുടെ മാതാവെന്നു സ്വയം വിളിക്കുന്ന സ്ത്രീ വനിതാ പൊലീസുകാര്‍ക്ക് നേരെ വാള്‍ വീശുകയും ചെയ്തു. “കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ” എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒടുവില്‍ വനിതാ പൊലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഇവരെ തൂക്കിയെടുത്ത് പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പുറത്ത് കൊറോണയുണ്ട് ഞങ്ങക്ക് രജിത് സേറും

LEAVE A REPLY

Please enter your comment!
Please enter your name here