Saturday, January 29

മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ പൊലീസ് നടപടി തുടരാമെന്ന് സുപ്രീം കോടതി

ഭീമ കോരേഗാവ് സംഭവവുമായി ബന്ധപ്പെട്ട്  പോലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. റൊമില ഥാപ്പർ അടക്കമുള്ളവർ നൽകിയ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. 

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരണയാലുള്ളതാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡ്. പൂനൈ പൊലീസ് മുന്‍ വിധി യോടെയാണ് ഇക്കാര്യത്തിൽ പ്രവർത്തിച്ചതെന്നും കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യെക അന്വേഷണം നടക്കേണ്ടതുണ്ടെന്നും ചന്ദ്രചൂഡ് പറഞ്ഞു. വിഷയം സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുമ്പോൾ വാർത്തസമ്മേളനം നടത്തിയ മഹാരാഷ്ട്ര പോലീസിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. എന്നാൽ ഭൂരിപക്ഷഅഭിപ്രായം ചന്ദ്രചൂഡ്ന്റെ അഭിപ്രായത്തിനെതിനെതിരായിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകനും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയിലെ മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലഖ, എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കവിയുമായ വരവര റാവു, സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുധാ ഭരദ്വാജ്, അരുണ്‍ പെരേര എന്നിവരെയാണ് ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പുണെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജീവ് ഗാന്ധി മോഡലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതി ഇട്ടിരുന്നതായും ഉള്ള പൊലീസ് ആരോപണത്തിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൂനൈ പോലീസിന്റെ നടപടിയെ നേരത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു.

Spread the love
Read Also  റാഫേലിൽ നാണം കെട്ട് കേന്ദ്ര സർക്കാർ; നിരപരാധിയെന്ന് തെളിയിക്കാൻ മോഷണ രേഖകളെയും പരിഗണിക്കാമെന്ന് കോടതി

Leave a Reply