Monday, January 24

കാശ്മീരിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയത് പരിശോധിക്കാതെ: യുഎന്‍ കമ്മീഷന്‍

കാശ്മീരിനെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ അധികാരികള്‍ തള്ളിക്കളഞ്ഞത് നിരാശാജനകമാണെന്ന് മനുഷ്യവകാശ ഹൈക്കമീഷര്‍ സയ്ദ് റാദ് അല്‍-ഹുസൈന്റെ ഓഫീസ് പറഞ്ഞു. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെയും അധിക്ഷേപങ്ങളുടെയും പേരില്‍ നിയന്ത്രണരേഖയുടെ ഇരുവശത്തുമുള്ള സുരക്ഷാസേനകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇന്ത്യ.യുടെ പരമാധികാരവും പ്രാദേശിക ഉദ്ഗ്രഥനവും ലംഘിക്കുന്നതാണെന്ന് ഇന്ത്യ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട് വഴിതെറ്റിക്കുന്നതും പക്ഷാപാതപരമാണെന്നും മന്ത്രാലയം വിശേഷിപ്പിച്ചിരുന്നു. പക്ഷാപാതപരമായ റിപ്പോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സമര്‍പ്പിക്കാന്‍ പാഠില്ലായിരുന്നു എന്നാണ് ഇന്ത്യ അധികൃതര്‍ അഭിപ്രായപ്പെട്ടത്. പ്രദേശത്ത് നേരിട്ട് പരിശോധന നടത്താന്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും അധികൃതര്‍ അനുമതി നല്‍കാത്തതിനാല്‍, വിദൂരസ്ഥ അവലോകനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മീഷണറടെ ഓഫീസ് വിശദീകരിക്കുന്നു. കാശ്മീരിന്റെ ഇന്ത്യ ഭാഗത്തും പാകിസ്ഥാന്‍ ഭാഗത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച ഗുരുതരമായ ആശങ്ക ഉണര്‍ത്തുന്ന റിപ്പോര്‍ട്ട് മതിയായ പരിശോധനകള്‍ നടത്താതെയാണ് ഇന്ത്യ അധികൃതര്‍ തള്ളിയതെന്നും കമ്മീഷണറുടെ ഓഫീസ് പറയുന്നു.

കാനഡയില്‍ കുടിയേറിയ ഒരു , സഫര്‍ ബംഗാഷ് എന്ന ഇമാമുമായി കമ്മീഷന്‍ സംസാരിച്ചിട്ടേയില്ലെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. ജൂണ്‍ 14ന് പുറത്തുവന്ന റിപ്പോര്‍ട്ട് പരിശോധിച്ച രേഖകള്‍ സംബന്ധിച്ച് 388 അടിക്കുറിപ്പുകളുണ്ടെന്ന് കമ്മീഷണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി. ബംഗാഷ് കമ്മീഷന് കത്തോ ഇ-മെയിലോ അയച്ചിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബംഗാഷിന്റെ ഒരു ഉപദേശവും കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല.

പാര്‍ലമെന്റ്, ഇന്ത്യ സുപ്രീം കോടതി, വിദേശകാര്യ മന്ത്രാലയം, ജമ്മു കാശ്മീര്‍ നിയമസഭ എന്നിവടങ്ങളില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിശദീകരണം. ഹുസൈനും പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിന്നുള്ള മറ്റ് രണ്ട് പേരുമായി ചേര്‍ന്നുള്ള കമ്മീഷണറുടെ ഫോട്ടോ വിവാദമാക്കേണ്ട കാര്യമില്ലെന്നും അത്തരം ധാരാളം വ്യക്തികളുമായി കമ്മീഷണര്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്യാറുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. യുഎന്‍ മനുഷ്യാവകാശ ഓഫീസ് ആഗോള അടിസ്ഥാനത്തിലുള്ള അധികാരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തി്ക്കുന്ന സംഘടനയാണെന്നും അതില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും കമ്മീഷന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Spread the love
Read Also  കാശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന യു. എൻ. റിപ്പോർട്ടിൽ ഇന്ത്യ പ്രതിഷധം അറിയിച്ചു