Monday, January 17

100 കോടി ബഡ്ജറ്റിൽ പ്രിയദർശന്റെ സ്വപ്ന സിനിമ  ‘മരക്കാർ അറബികടലിന്റെ സിംഹം’ ഷൂട്ടിംഗ് ഇന്നാരംഭിച്ചു…

  • 100 കോടി ബഡ്ജറ്റിൽ പ്രിയദർശന്റെ സ്വപ്ന സിനിമ  ‘മരക്കാർ അറബികടലിന്റെ സിംഹം’ ഷൂട്ടിംഗ് ഇന്നാരംഭിച്ചു..

.

 മോഹൻലാൽ നായകനായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് ഇന്ന് തുടങ്ങി. ഡയറക്ടർ പ്രിയദർശനും മോഹൻലാലും ചേർന്ന് ആണ് ഈ വിവരം ഒഫീഷ്യൽ facebook പേജ് വഴി അറിയിച്ചത്. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവർ ഉണ്ടാകും. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ നാല് സംഗീത സംവിധായകർ ഉണ്ടാകും. അതിലൊരാൾ റോണി റാഫേൽ ആണ്. നൂറു കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്നത്.
കുഞ്ഞാലിയുടെ ചെറുപ്പകാല സീനിൽ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആണ് അഭിനയിക്കാനായി എത്തുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലി മരക്കാർ എന്നൊരു ചിത്രം അനൗൺസ് ചെയ്തിരുന്നു. ഓഗസ്റ്റ് സിനിമാസ് ആണ് ഈ ചിത്രം നിർമ്മിക്കും എന്ന് പറഞ്ഞിരുന്നത്. അവർക്കു ജൂൺ വരെ ആ ചിത്രം ആരംഭിക്കാൻ സമയം ഉണ്ടെന്നും, അതിനുള്ളിൽ അവർ തങ്ങളുടെ ചിത്രം ആരംഭിച്ചില്ലെങ്കിൽ താൻ തന്റെ മോഹൻലാൽ പ്രൊജക്ടുമായി മുന്നോട്ടു പോവും എന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് സിനിമ ലോകം കാത്തിരിക്കുന്നത്.

Spread the love
Read Also  സൂഫിയുടെ പ്രണയവും ചില ഒളിച്ചുകടത്തലും

Leave a Reply