Wednesday, January 19

കുളിക്കാത്ത ഭാര്യയില്‍ നിന്നും വിവാഹമോചനം

വൃത്തിയില്ലാത്ത ഭാര്യയില്‍ നിന്നും താന്‍ മാനസികപീഢനം അനുഭവിക്കുകയാണെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. തായ് വാനിലാണ് സംഭവം. അപേക്ഷ തായ് വാന്‍ കോടതി സ്വീകരിച്ചു.

തന്‍റെ ഭാര്യ ലിന്‍ വര്‍ഷത്തില്‍ ഒരു തവണയെ കുളിക്കുകയുള്ളൂ. മുടി കഴുകുകയും പല്ല് തേക്കുകയും ചെയ്യുന്നത് വല്ലപ്പോഴും മാത്രമാണെന്നുമാണ് ഭര്‍ത്താവിന്‍റെ പരാതി. അതിനാല്‍ തന്നെ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ലൈംഗികമായി ബന്ധപ്പെടാറുള്ളതെന്നും വര്‍ഷങ്ങളായി കുട്ടി ഉണ്ടാകുന്നില്ലെന്നും ഭര്‍ത്താവ് ആരോപിച്ചതായി തായ്പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു, എങ്കിലും നിയമനടപടികള്‍ തുടരുകയാണ്.

Spread the love

Leave a Reply