ഹൈപ്പർ നാഷണലിസം ഒരു നിർമ്മിതിയാണ്. ഇന്ത്യൻ ദേശീയത രൂപം കൊണ്ടത് 1947 ലാണ്. ഇന്ത്യൻ പൗരത്വം എന്ന അവസ്ഥയുണ്ടാകുന്നത് ആയിരത്തിതൊള്ളായിരത്തി അൻപതിൽ. ഇന്ത്യൻ ഭരണഘടനയാണ് പൗരത്വത്തെ നിര്ണ്ണയിച്ചത്‌. പക്ഷെ ഈ നിയമപരമായ നിർവചനത്തെ വളച്ചൊടിക്കുകയോ സ്വന്തം താത്പര്യത്തിനനുസരിച്ചു മാറ്റിയെടുക്കുകയോ ചെയ്യുന്ന അവസ്ഥ.ലോകമെമ്പാടുമുള്ള പലരാജ്യങ്ങളും ഇന്ന് ദേശീയതയെയും പൗരത്വത്തെവും യാതൊരു മടിയുമില്ലാതെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു.

അവർ നമ്മൾ എന്ന അടിസ്ഥാന ചിന്തയ്ക്കാധാരമാകുന്നത് പൗരത്വത്തെക്കുറിച്ചുള്ള ബോധമാണ്. ഈ ബോധത്തെ രാജ്യത്തിനുള്ളിൽ തന്നെ പുനർനിർവചിക്കുന്നതിനപ്പുറം അപരിഷ്കൃതമായിട്ടൊന്നുമില്ല. ഇവിടെ നിന്നുമാണ് ഹൈപ്പർ നാഷണലിസം ആരംഭിക്കുന്നത്. ഇന്ത്യയിൽ അത് പശുവിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ എല്ലാം ഭൂരിപക്ഷ സമൂഹം വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നു.

മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതയെ ചെറുക്കുവാനായി 2017 ൽ നിലവിലുള്ള നിയമത്തെ ഒന്ന് ബലപ്പെടുത്തി നമ്മുടെ ഭരണകർത്താക്കൾ. അത് ദേശീയതയുടെ അടിസ്ഥാന സങ്കൽപ്പത്തെ മാറ്റി എഴുതുകകൂടിയായിരുന്നു. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരും എന്ന രണ്ടു വർഗ്ഗങ്ങൾ നിലവിൽ വരുന്നു. പശുവെന്നത് ദേശീയതയുടെ ചിഹ്നമായിപ്പോലും ഇതുവരെ മാറാത്ത ഒരു രാജ്യത്താണ് അതിന്റെ പേരിൽ ദേശീയതയെ വ്യാഖ്യാനിക്കുന്നത്. മുസ്ലിം ജനവിഭാഗം, ദലിതുകൾ, ആദിവാസികൾ ഇവരെല്ലാം ഇങ്ങനെ ഭൂരിപക്ഷത്തിന്റെ ദേശീയ വ്യാഖ്യാനങ്ങളിൽ നിന്നും അകന്നു പോകുന്നു.

ഇങ്ങനെ പ്രചോദിതവും നിർമ്മിതവുമായ ഹൈപ്പർ-നാഷണലിസം, ഭയാനകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട ഹിന്ദു അഭിമാനബോധം ബഹുഭാര്യത്വം, ജാതിവ്യവസ്ഥ എന്നിവയാൽ ഈ രാജ്യത്തെ പിടിമുറുക്കുന്ന ഒരു ഭ്രാന്താണ് ഇപ്പോൾ. നമ്മുടെ രാഷ്ട്രീയത്തിൽ അത് പ്രതിഫലിച്ചു, അവിടെ ഹൈപും ഹിസ്റ്റീരിയയും അധിക്ഷേപ കൈമാറ്റങ്ങളുംസർവ സാധാരണമായിത്തീർന്നു. ഒരാളുടെ ജീവൻ നശിപ്പിക്കുകയും മറ്റൊരാളുടെ ജീവൻ അപഹരിക്കുകയും ചെയ്യുമ്പോൾ അനുതാപമോ പശ്ചാത്താപമോ ഇല്ല. അവസാനം നിരപരാധികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു പോലും ഹൈപ്പർ നാഷണലിസം അതിന്റെ കൊടിയുയർത്തുന്നു

ഇന്ത്യയിലെ ഏറ്റവും ജനനിബിഡമായ സ്ഥലങ്ങളിൽ പോലും ഇത്തരം അതിക്രമങ്ങൾ പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾക്ക് നേരെ പോലും ഉണ്ടാകുന്നു ഉനാവോയിലും ഇതാണ് നടന്നത്. പ്രധാന പ്രതി ഭരണകക്ഷിയിലെ അതി ബലവാനായ നിയമസഭാഗം കുൽദീപ് സിംഗ് സെംഗാർ, നിഷ്ക്രിയമായ പോലീസ്. ഒടുവിൽ ലോയ കേസിനെ അനുസ്മരിപ്പിക്കും വിധം തുടരെയുള്ള മരണങ്ങൾ. നമ്മൾ ഉറച്ചു പറയുന്നുണ്ട് “ബേറ്റി ബച്ചാവോ, ബേറ്റി പഠാവോ” അതൊരു പ്രതിബന്ധതയാണെന്നു മറക്കുകയും ഒരു മുദ്രാവാക്യം മാത്രമാണെന്ന് വരികയും ചെയ്യുന്നു. സ്വാധി വസ്ത്രം ധരിച്ച രാഷ്ട്രീയക്കാരായ യോഗി ആദിത്യനാഥിനെപ്പോലുള്ള വരെ തെരെഞ്ഞെടുക്കുമ്പോഴും മറഞ്ഞുനിൽക്കുന്ന ഹൈപ്പർ നാഷണലിസം  നമ്മൾ മറന്നു പോകുന്നു. ഒരു വിധത്തിൽ വിദ്വേഷികളാൽ വ്യാധ്യാനിക്കപ്പെടുന്നതാണ് ഹൈപ്പർ നാഷണലിസം

Girl students and women take part in a protest demonstration seeking justice for the victims of Kathua and Unnao rape cases, in Kolkata on Wednesday. PTI Photo
സമൂഹത്തിന്റെ അനന്തമായ പുരുഷാധിപത്യത്തിനും അതിന്റെ പരിപോഷകർക്കും അജയ്യതയുടെ ഒരു മേലങ്കി നൽകാൻ കഴിയുന്ന വിധം കാര്യങ്ങൾ മാറുന്നു.കതുവ ബലാത്സംഗം അത്തരത്തിൽ ഒന്നായിരുന്നു, അത്തരമൊരു വികലമായ പ്രവൃത്തി ഒരു ക്ഷേത്രത്തിനുള്ളിൽ നടത്തുവാൻ പോലും ഹൈന്ദവതയുടെ പൗരത്വ ബോധത്തിന് കഴിയുന്നു.  അതെ സമയം തന്നെ ഭീദിതവുമായ മറ്റൊരു കാര്യം ഇത്തരം കേസുകളിൽ ഫോർമാറ്റുചെയ്‌ത ഭാഷയിൽ പോലും ഒരു പോലീസ് കുറ്റപത്രം ഉണ്ട് എന്നതാണ് .

Read Also  ഉന്നാവോ സംഭവം സി ബി ഐക്ക് വിട്ടു ; പെൺകുട്ടിയുടെ സഹോദരനും വധഭീഷണി

വിഭിന്ന സമുദായത്തിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി യെ അവളുടെ പ്രായമത്തിന്റെ നിഷ്കളങ്കത പോലും വകവയ്ക്കാതെ മയക്കുമരുന്ന് നൽകി ഒരു പ്രാദേശിക ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, സേന സംരക്ഷകർ ഉൾപ്പെടെ എട്ട് പേർ അവളെ ആവർത്തിച്ചു ബലാത്സംഗം ചെയ്യുകയും അതിലൊരാൾ നൂറുകണക്കിന് മൈലുകൾ അകലെയുള്ള മീററ്റിൽ നിന്നുള്ള മറ്റൊരു ബന്ധുവിനെ കൂടി ഈ ക്രുരതയിൽ പങ്കെടുക്കാൻ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന തരത്തിൽ  കാര്യങ്ങൾ മാറി മറിയുന്നു.ഒടുവിൽ ആ എട്ടുവയസ്സുള്ള കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇതൊക്കെ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട് എന്ന നിസാരവൽക്കരണത്തിലൂന്നിയ മറുപടികൾ പലേടത്തുനിന്നും ഉണ്ടാകാറുണ്ട്. നമ്മൾ ദക്ഷിണേന്ത്യയിലുള്ളവരോട് പ്രത്യേകിച്ച് കേരളത്തിലുള്ളവരോട് നമ്മളിൽ ചിലർ പോലും പറഞ്ഞുറപ്പിക്കും ഇതൊക്കെ ബി ജെ പി ഭരണത്തിന് മുൻപും സംഭവിച്ചിട്ടുണ്ട്. തിരിച്ചുള്ള ഒരു ചോദ്യത്തെ പക്ഷെ ഇവർ ഭയപ്പെടുന്നു. ഇതൊക്കെ അവർത്തിക്കുവാനോ  സാധാരണക്കാരൻ അല്ലെങ്കിൽ പിന്നോക്കക്കാരൻ എന്ന് വിളിക്കുന്ന ഒരു പ്രധാനമന്ത്രിയെ നമ്മൾ അധികാരത്തിൽ കൊണ്ടുവന്നത് .

BJP MLA from Unnao Kuldip Singh Sengar, accused in a rape case, outside the office of the Senior Superintendent of Police in Lucknow on Wednesday night. (PTI Photo)

ബലാത്സംഗങ്ങളോട് മൗനം പാലിക്കുകയും അവഹേളിക്കുകയും ചെയ്യുന്നസമൂഹത്തിനു മുന്നിൽ ഈ കുട്ടിയുടെ നിഷ്കളങ്കത, പ്രതീക്ഷയും ചിരിയും നിറഞ്ഞ കണ്ണുകൾ, മാത്രം ഓർമ്മയിലെത്തിയാൽ മതിയാകും ഒരു പുനർ ചിന്തയ്ക്ക്. പെൺകുട്ടി ജമ്മുവിലെ ഒരു ന്യൂനപക്ഷമായ മുസ്ലീമായിരുന്നു. സംഭവം ഒച്ചപ്പാടുകളുണ്ടാക്കിയപ്പോൾ സ്വയം നിയോഗിക്കപ്പെട്ട ഒരു ഹിന്ദു സംഘം ബലാത്സംഗക്കാരെ പിന്തുണച്ച് പ്രകടനങ്ങൾ നടത്തുകയും ദേശീയവാദ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ഇതാണ് ഹൈപ്പർ നാഷണലിസത്തിന്റെ ഭീകരത. ഒരു രാജ്യത്തിന്റെ പതാകയുടെ കീഴിൽ അതെ രാജ്യത്തെ ഒരു പൗരന്റെ ജീവൻ നികൃഷ്ടമായി അപഹരിച്ചതിലുള്ള സന്തോഷം പങ്കു വയ്ക്കുന്നു.

ഒരു ജനതയെന്ന നിലയിൽ രാജ്യമെന്ന നിലയിൽ ഇന്ത്യൻ ദേശീയതയെ പുനർനിർമ്മിച്ച സംഭവങ്ങളുടെ ഒരു പട്ടികതന്നെയുണ്ട്. ബാബ്രി മസ്ജിദ്, ഭോപ്പാൽ, എമർജൻസി, ഗോദ്ര കലാപം, 26/11, നിർഭയ അവ എല്ലാം ഓർമ്മപ്പെടുത്തലാണ് ആ പട്ടികയിൽ ഇപ്പോൾ കതുവയും ഉനാവോയും ഉൾപ്പെടുന്നു. അതെ ഹൈപ്പർ ദേശീയത നമ്മൾ സാധാരണ പൗരന്മാരോട് അക്രമാസക്തമായി സംവദിച്ചു തുടങ്ങിയതിന്റെ തെളിവുകൾ വളർന്നു വരികയാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here