Saturday, January 29

ഞാനൊരു കോൺഗ്രസുകാരനാണ്, പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരുമായ അവസാന ആളിനൊപ്പവും ഞാനുണ്ടാവും: രാഹുൽ ഗാന്ധി

കോൺഗ്രസ് മുസ്ലിം പാർട്ടി ആണെന്ന ബിജെപിയുടെ ആരോപണങ്ങൾക്കിടെ മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ചൂഷിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരുമായവരുടെ ഒപ്പമാണ് താന്‍.  ട്വിറ്ററിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

“ചൂഷിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരുമായ അവസാന ആളിനൊപ്പവും ഞാനുണ്ടാവും. അവരുടെ മതമോ ജാതിയോ വിശ്വാസമോ പരിഗണനയല്ല. വേദനകളിലും അവരെ ചേർത്തണയ്ക്കാനാണു ശ്രമിക്കുക. വെറുപ്പും ഭയവും മായ്ച്ചുകളയുകയാണു ലക്ഷ്യം. എല്ലാ ജീവജാലങ്ങളെയും ഞാനിഷ്ടപ്പെടുന്നു. ഞാനൊരു കോൺഗ്രസുകാരനാണ്’– രാഹുൽ ട്വിറ്ററിൽ പറഞ്ഞു.

Spread the love
Read Also  ഈ ചിത്രം പോലെയാണ് മോദിയുടെയും കൂട്ടരുടെയും ഭരണം; കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കുക