Friday, July 30

ഹിന്ദു മഹാസഭ നേതാവിന്റെ വാക്കുകൾ നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടി സംഘപരിവാർ

ലോകത്ത് ഏറ്റവും കൂടതൽ വ്യാജ വാർത്തകൾ സ്രഷ്ടിക്കപെടുന്ന രാജ്യം ഇന്ത്യയാണ്. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് ബിജെപി അനുയായികളുമാണ്. എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റം പറയുക എന്നതാണ് കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. നെഹ്രുവിന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങളും കുറവുകളും ഇല്ല. എന്നാൽ ലോകം ബഹുമാനിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെതല്ലാത്ത ഉദ്ധരണികളും മറ്റും അദ്ദേഹത്തെ തെറ്റായി വ്യാഖാനിക്കാൻ സംഘപരിവാർ ബിജെപി പ്രവർത്തകർ ബോധപൂർവം തന്നെ കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. പല തവണ ഇവരുടെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതെ കള്ളത്തരം വീണ്ടും വീണ്ടും പറഞ്ഞു സത്യമാക്കുകയാണ് സംഘപരിവാർ. തെരഞ്ഞെടുപ്പ് അടുത്തതോടെ വിറളി പിടിച്ചിരിക്കുന്ന സംഘപരിവാർ കൂട്ടങ്ങൾ തങ്ങളുടെ ശത്രു ഇപ്പോഴും നെഹ്‌റു ആണെന്നാണ് ധരിച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിനെതിരെയുള്ള ആക്രമണങ്ങൾ കാണുമ്പോൾ.

‘വിദ്യാഭ്യാസം കൊണ്ട് ഞാനൊരു ഇംഗ്ലീഷുകാരനാണ്, കാഴ്ചപ്പാടുകൊണ്ട് ഒരു ഇന്റര്‍നാഷണലിസ്റ്റും, സംസ്‌കാരം കൊണ്ട് മുസ്ലീമും ജന്മംകൊണ്ട് മാത്രം ഹിന്ദുവും- ജവഹര്‍ലാല്‍ നെഹ്‌റു’ ഇത്തരത്തിൽ ഒരു ഉദ്ധരണി കാലങ്ങളായി സംഘപരിവാർ നെഹ്രുവിന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ വസ്തുതകൾ പലവട്ടം ആൾട്ട് ന്യൂസ് പുറത്ത് കൊണ്ടുവന്നെങ്കിലും സംഘപരിവാർ തങ്ങളുടെ നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല. ബിജെപി നേതാവ് അമിത് മാളവ്യ ആണ് ഇപ്പോൾ ഈ ഉദ്ധരണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

അടുത്തിടെ റിപ്പബ്ലിക് ചാനലിൽ നടന്ന ചർച്ചയിൽ ബിജെപി നേതാവ് സാംബിത് പിത്രയും ഇതേ ഉദ്ധരണി ഉപയോഗിച്ചിരുന്നു. ഇന്ത്യ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും നെഹ്രുവിന്റേതായി ഈ ഉദ്ധരണി 2014 മുതൽ ഉണ്ട്. എന്നാൽ ആരുടെ പേരിലാണ് ഈ ഉദ്ധരണി എന്നതാണ് രസകരമായ കാര്യം. സംഘപരിവാർ നേതാവായിരുന്ന, ഹിന്ദു മഹസഭാ നേതാവ് ആയിരുന്ന എൻ. ബി. ഖാരെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഗാന്ധിജിയുടെ ജീവചരിത്രകാരനും എഴുത്തുകാരനുമായ ബി.ആർ. നന്ദ എഴുതിയ ‘ദി നെഹ്രുസ്: മോത്തിലാൽ ആൻഡ് ജവഹർലാൽ’ എന്ന പുസ്തകത്തിൽ എൻ. ബി. ഖാരെ നെഹ്‌റുവിനെ ഇപ്രകാരം പറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞാണ് വിവാദ ഉദ്ധരണി ചേർത്തിരിക്കുന്നത്.

അതായത് നെഹ്രുവിനെക്കുറിച്ച് 1950-ൽ ഹിന്ദു മഹാസഭ നേതാവായ എൻ.ബി. ഖാരെയാണ് ‘വിദ്യാഭ്യാസം കൊണ്ട് നെഹ്‌റു ഇംഗ്ലീഷുകാരനാണ്, കാഴ്ചപ്പാടുകൊണ്ട് ഒരു ഇന്റര്‍നാഷണലിസ്റ്റും, സംസ്‌കാരം കൊണ്ട് മുസ്ലീമും ജന്മംകൊണ്ട് മാത്രം ഹിന്ദുവും; എന്ന് പറഞ്ഞിരിക്കുന്നത്. ഇതിനെയാണ് സംഘപരിവാർ സ്ഥിരമായി നെഹ്രുവിന്റെ വാക്കുകളായി വളച്ചൊടിച്ചുപയോഗിക്കുന്നത്.

പുസ്തകത്തിൽ നിന്ന്

Spread the love
Read Also  ജനസംഘം സ്ഥാപകൻ ദീൻദയാൽ ഉപാധ്യായയുടെ പേര് പാഠപുസ്തകത്തിൽ നിന്ന് നീക്കി

61 Comments

Leave a Reply