Thursday, January 20

താനിപ്പോള്‍ സര്‍ക്കാരിന്റെ മകള്‍: ഹനാന്‍

 

താനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണെന്ന് സാമൂഹ്യ മാധ്യമ ഗുണ്ടകളുടെ ആക്രമണത്തിന് വിധേയയായ ഹനാന്‍. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹനാന്‍. ഹനാന് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക് പേജില്‍ കുറിച്ചു.

” ഒരു മകള്‍ എപ്പോഴും അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. അത് എനിക്ക് ഉറപ്പുകിട്ടി. വളരെ ധൈര്യവും ആത്മവിശ്വാസവും തോന്നുന്നു. ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല, ഒരു വെടിയുണ്ടയും എന്റെ നേരെ വരില്ല എന്ന വിശ്വാസമുണ്ട്. പഠനവും സുരക്ഷയും ഉറപ്പുനല്‍കിയിട്ടുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും നന്ദിയുമുണ്ട്.” ഹനാന്‍ പറഞ്ഞു. . ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മധുവും ഹനാനും നമ്മെ പഠിപ്പിക്കുന്നത്: മലയാളിയുടെ മാനസിക വൈകൃതത്തിന് മരുന്നില്ല

 

Spread the love
Read Also  സംഘപരിവാര തമാശകള്‍: കേരളത്തില്‍ ചുവപ്പന്‍ അടിയന്തരാവസ്ഥയെന്ന് ഓര്‍ഗനൈസര്‍