Sunday, January 16

“എന്റെ പേരിലൊരു രാജ്യദ്രോഹകുറ്റം ചാർത്തപ്പെടുമെന്ന് 80 വർഷങ്ങൾക്കിടയിലൊരിക്കലും ഞാൻ ചിന്തിച്ചില്ല”: ഹിരൻ ഗോഹൈൻ

വിവാദമായ ആസാമിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിന്റെ മീറ്റിംഗിൽ പങ്കെടുത്തുവെന്ന് കാണിച്ചാണ് ആസാം സർക്കാർ 80 വയസ്സുള്ള കോളേജ് അധ്യാപകൻ ആയിരുന്ന ഗോഹൈൻ, കൃഷക് മുക്തി സംഗരം സമിതി നേതാവ് അഖിൽ ഗോഗോയ്, മാധ്യമ പ്രവർത്തകൻ മഞ്ജിത് മഹാന്റാ എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തി ജയിലിലടച്ചത്.

ദി സിറ്റിസൺ ഡോട്ട് ഇന്നുമായി ഗോഹൈൻ നടത്തിയ അഭിമുഖം.

സർക്കാരിന്റെ ബില്ലിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയ ചെറുപ്പക്കാരെ ഞാൻ നിയന്ത്രിക്കുകയായിരുന്നു. രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കുക എന്നതാണ് പൗരത്വ ഭേദഗതി ബിൽ ലക്‌ഷ്യം വഹിക്കുന്നതെന്നും അത് പൗരത്വത്തെ ഇല്ലാതാക്കുകയാണെന്നും ഒരു രാജ്യമെന്ന നിലയിൽ പൗരത്വ ബിൽ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ നിരവധി രചനകൾ നടത്തിയ കേംബ്രിഡ്ജ് സ്കോളർ കൂടിയായ ഗോഹൈൻ പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രമെന്ന സങ്കൽപ്പത്തിലേക്കുള്ള തിരിച്ചുപോക്കാണിതെന്നും വളരെ വൃത്തികെട്ട രീതിയിൽ രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യങ്ങളെ അവർ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സംസ്ക്കാരം നമുക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും എല്ലാ ഇന്ത്യക്കാരും ഇത് മനസ്സിലാക്കേണ്ടതും ഇതിനെതിരെ സംഘടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കടുത്ത സമ്മർദ്ധത്തിൽ രാജ്യത്തെ നിയമവ്യവസ്ഥ സ്ഥിരതയില്ലാത്ത ഒന്നായി മാറിക്കഴിഞ്ഞുവെന്നും ഇതാണ് ശരിക്കും നമ്മളെ ആശങ്കപ്പെടുത്തുന്നതെന്നും പറഞ്ഞ ഗോഹൈൻ ആസാമിലാകെ പടർന്ന് പിടിക്കുന്ന തീയാണ് പൗരത്വ ഭേദഗതി ബില്ലെന്ന മുന്നറിയിപ്പ് നൽകി. ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുന്ന നീക്കമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. അവർ ഇത് മനസ്സിലാക്കുമോ എന്നെനിക്കറിയില്ല, അല്ലെങ്കിൽ അവരിതെല്ലാം മനഃപൂർവം ചെയ്യുന്നതായിരിക്കും, പക്ഷേ ഇതിന്റെ പരിണിതഫലങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.

“ഇല്ല ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല, എനിക്കെതിരെ രാജ്യദ്രോഹകുറ്റം ചാർത്തപ്പെടുമെന്ന് ഞാൻ ജീവിതത്തിലൊരിക്കൽ പോലും അത് സങ്കല്പിച്ചിട്ടുകൂടിയില്ല. കോൺഗ്രസ്സും രാജ്യത്തെ പ്രതിപക്ഷ കക്ഷികളും അധികാരത്തിലെത്തിയാൽ അവർ ഇപ്പോഴത്തെ നിലപാടുകൾ തന്നെ തുടർന്നാൽ അധികാരത്തിലെത്തി ആദ്യം ചെയ്യേണ്ടത് രാജ്യദ്രോഹ നിയമം എടുത്ത് കളയുകയെന്നതാണ് . എന്നാലതിനു സ്വാതന്ത്ര്യത്തിന് ശേഷം വന്ന എല്ലാ സർക്കാരുകൾക്കും വിമുഖതയായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയ ആളുകൾ അവർക്കെതിരെ പ്രയോഗിച്ചിരുന്ന ആ നിയമം നിലനിർത്തി എന്നത് തീർച്ചയായും നാണക്കേടാണ്. ജനാധിപത്യത്തിലേക്ക് കൂടതൽ വെളിച്ചം വീശുന്നതിന് ഇതിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്” ഗോഹൈൻ പറഞ്ഞു.

പൗരത്വ ഭേതഗതിയ്‌ക്കെതിരെ ആസാമിൽ കഴിഞ്ഞ ദിവസം പാട്ടുകാരും സാംസ്ക്കാരിക പ്രവർത്തകരുമെല്ലാം തെരുവുകളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗോഹൈൻ ഉൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹ കുറ്റത്തിനെതിരെയും ഹിന്ദുക്കൾക്ക് പൗരത്വം നൽകി മത ന്യൂനപക്ഷങ്ങളെ നാടുകടത്താനുള്ള നീക്കത്തിനെതിരെയും ഭരണകക്ഷിയും എൻഡിഎ സഖ്യകക്ഷിയുമായ അസം ഗണ പരിഷത്തിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് രാജ്യദ്രോഹ കുറ്റം; കപിൽ സിബൽ

ബിഎസ്എഫ് ചരിത്രത്തിലെ ആദ്യ വനിതാ ‘പട്ടാളക്കാരി’ തനു ശ്രീ തന്റെ പട്ടാള ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

Spread the love
Read Also  ദേശീയതയെ റെഡ് കാർപറ്റിൽ ചവുട്ടി വ്യാഖ്യാനിച്ചവരല്ല നെഹ്രുവും ഗാന്ധിയും ; മോദിയുടെ ഹൂസ്റ്റൺ വേദിയിലൂടെ

20 Comments

Leave a Reply