Sunday, January 16

ഐ എസ് എല്‍ കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ് സി സമനില(1-1)

കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട സ്റ്റേഡിയത്തില്‍ ഐ എസ് എല്‍ ഫുട്ബോള്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ് സി മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.

സ്വന്തം തട്ടകത്തിലെ മത്സരം എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ മത്സരം നിര്‍ണ്ണായകമായിരുന്നു. മത്സരത്തിന്‍റെ അവസാനനിമിഷങ്ങള്‍ വരെ 23ാം മിനിട്ടില്‍ നര്‍സാരി നേടിയ ഗോളുമായി മുന്നിട്ട് നില്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഇഞ്ച്വറി ടൈമിലാണ് മുംബൈ സിറ്റി എഫ് സി മറുപടി ഗോളുമായി മത്സരത്തെ സമനിലയിലാക്കിയത്. ഇഞ്ച്വറി ടൈമിന്‍റെ മൂന്നാം മിനിട്ടില്‍ പ്രഞ്ചല്‍ ഭൂമിജ് മുംബൈയ്ക്കുവേണ്ടി ഗോള്‍ നേടുകയായിരുന്നു. ആദ്യമത്സരത്തില്‍ കല്ക്കട്ടയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് തളച്ച ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമനില നാണക്കേടില്‍ നിന്നുള്ള രക്ഷ മാത്രമാണ്.

Spread the love
Read Also  ഏഷ്യാ കപ്പ് ഇന്ത്യ ചാമ്പ്യന്മാര്‍, ഹര്‍ഷ് ത്യാഗി സൂപ്പര്‍ വിക്കറ്റ് സിക്സര്‍

20 Comments

Leave a Reply