Saturday, August 8

ഞാൻ ഇന്ത്യക്കാരനാണെന്നു തെളിയിക്കാൻ രേഖ ആവശ്യപ്പെടാൻ മോദി ആരാണ് ? സി ഐ എ ക്കെതിരെ ആഞ്ഞടിച്ചു രാഹുൽ

ഇന്ത്യാക്കാരനായി ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനോടും തങ്ങൾ ഇന്ത്യാക്കാരാണെന്നു തെളിയിക്കാനായി ആവശ്യപ്പെടാൻ നരേന്ദ്ര മോഡി ആരാണെന്നു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയും മോദിയും ഒരേ ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുൽ. വയനാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന റാലിക്ക് ശേഷം ചേർന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഞാൻ ഇന്ത്യാക്കാരാണെന്നു തെളിയിക്കണമെന്ന് ആവശ്യപ്പെടാൻ മോദിയെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് ഇന്ത്യക്കാര്‍ക്ക് തന്നെ വന്ന് ചേര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരായി ഈ മണ്ണില്‍ ജനിച്ച് വീണ 130 കോടി ജനങ്ങള്‍ക്കും ആരുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല’ രാഹുല്‍ ആഞ്ഞടിച്ചു.

‘ഇന്ന് നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാന്‍ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണ്. ജിഡിപി കൂപ്പുകുത്തുന്നു. സാമ്പത്തിക മേഖലക്ക് വേണ്ടി മോദി സര്‍ക്കാര്‍ ചെയ്ത ഒരു നല്ല കാര്യംപോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. എല്ലാ മേഖലയിലും പ്രതിസന്ധിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് പോലും പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ല.

എല്ലാ പ്രതിസന്ധികള്‍ക്കും കാരണം നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് പടര്‍ത്തുന്ന വിദ്വേഷവും വെറുപ്പുമാണ്. എല്ലായിടങ്ങളിലും വെറുപ്പാണ്, ഗാന്ധിജിയുടെ കണ്ണില്‍ നോക്കാതെയാണ് ഗോഡ്‌സെ വെടിയുതിര്‍ത്തത്. മോദിയും അത് തന്നെ ചെയ്യുന്നു. വെറുപ്പിന്റെ രാഷ്ട്രീയം എതിര്‍ത്ത് പരാജയപ്പെടുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. സമാധാനത്തിലൂടെയും സ്‌നേഹത്തിലൂടെയും നമ്മള്‍ അവരെ പരാജയപ്പെടുത്തും’ രാഹുല്‍ പറഞ്ഞു.

എന്ത് പറഞ്ഞാലും ചോദിച്ചാലും പാകിസ്താന്‍, പാകിസ്താന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കും. പാകിസ്താന്‍ വന്ന് ഇവിടെ ജോലി തരില്ല. എന്‍ആര്‍സിയും സി.എ.എയും നിങ്ങള്‍ക്ക് ജോലി നല്‍കാന്‍ പോകുന്നില്ല. കശ്മീരും ജോലി നല്‍കാന്‍ പോകുന്നില്ല. തൊഴിലില്ലായ്മാ നിരക്ക് റെക്കോര്‍ഡിലെത്തി നില്‍ക്കുന്നു. എത്ര സ്‌നേഹ സമ്പന്നമായിരുന്നു ഇന്ത്യയെന്നും തങ്ങളടക്കം മാതൃകയാക്കിയിരുന്നുവെന്നും ലോകരാജ്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞ്‌ക്കൊണ്ടിരിക്കുന്നു. ഇതൊന്നും മനസ്സിലാകാത്ത ഒരു പ്രധാനമന്ത്രിയെയാണ് നമുക്ക് കിട്ടിയത് എന്നതാണ് ഏറ്റവും ദുഃഖകരം, ലോക രാജ്യങ്ങൾ മുഴുവന്‍ ഇപ്പോള്‍ ചോദിക്കുന്നത് ഇന്ത്യക്ക് എന്തുപറ്റിയെന്നാണ്. രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  സി എ എക്കെതിരെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തതിന് ഡി രാജയും ബിനോയ് വിശ്വവും അറസ്റ്റിൽ

1 Comment

Leave a Reply