ഐ എ എസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തകനായി മാറിയ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡൻ്റ് ഷാ ഫൈസലിനെ അറസ്റ്റു ചെയ്തു. തുര്‍ക്കിയിലെ ഇസ്തംബൂളിലേക്ക് ഒരു സമ്മേളനത്തിലേക്കുള്ള യാത്രക്കായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഫൈസലിനെ അറസ്റ്റു ചെയ്തത്. പോലിസ് ശ്രീനഗറിലേക്കയച്ച ഫൈസലിനെ പൊതു സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കിലാക്കിയിരിക്കുകയാണ്.

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഷാ ഫൈസല്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. കശ്മീരിനെ മുഖ്യധാരയില്‍ നിന്നും ഇല്ലാതാക്കാനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നായിരുന്നു ഫൈസലിന്റെ പ്രതികരണം.

അതേസമയം നാളെ ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ജമ്മു കാശ്മീർ നേതാക്കളെല്ലാം നിരീക്ഷണത്തിലാണു. ശ്രീനഗറിലും മറ്റും കനത്ത സുരക്ഷയാണു ഏർപ്പെടുത്തിയിരിക്കുന്നത്. ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തത് വാർത്തയായതിനെത്തുടർന്ന് സംസ്ഥാനം ജാഗ്രതയിലാണു. ജമ്മു കാശ്മീരിലെ പ്രത്യേക വകുപ്പ് 370 റദ്ദാക്കിയതിനെത്തുടർന്ന് ഷാ ഫസൽ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫെയ്സ് ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ബക്രീദിനു മുമ്പ് ഷാ ഫസൽ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ‘ ഇത്തവണ ഈദ് ആഘോഷമില്ല. ലോകമെമ്പാടുമുള്ള കശ്മീരികൾ തങ്ങളുടെ ഭൂമി അനധികൃതമായി പിടിച്ചടക്കിയതിൽ വിലപിക്കുന്നു. 1947 മുതൽ ഞങ്ങളിൽ നിന്നും തട്ടിയെടുക്കുകയും അപഹരിച്ചെടുക്കുകയും ചെയ്തതെല്ലാം തിരികെ നൽകുന്നതുവരെ ഈദ് ഉണ്ടായിരിക്കില്ല. അവസാനത്തെ അപമാനത്തിനുവരെ പ്രതികാരം ചെയ്യുകയും നമ്മുടെ ഭൂമി പൂർവാവസ്ഥയിലാക്കുകയും ചെയ്യുന്നതുവരെ ഈദ് ആഘോഷമില്ല’. ഷാ ഫസലിൻ്റെ ട്വീറ്റ് രാജ്യദ്രോഹമാണെന്ന് വിമർശനം ഉയർന്നിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മിണ്ടാൻ പോലും സ്വാതന്ത്ര്യമില്ല; മലപ്പുറത്തുനിന്ന് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here