ഒരാള്‍ക്ക് 100 സ്ത്രീകളുമായി വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവസരം നല്‍കുന്ന അതിരുകളില്ലാത്ത ലഹരിക്കും ലൈംഗികതയ്ക്കും പേരുകേട്ട ടൂര്‍ പരിപാടിയാണ് ‘സെക്‌സ് ഐലന്റ്’. ഗുഡ്‌ഗേള്‍സ് കമ്പനി നടത്തുന്ന പരിപാടിക്ക് ടിക്കറ്റിന് 4,600 പൗണ്ടാണ് നിരക്ക്.

ഓഗസ്റ്റ് 2 മുതല്‍ തുടങ്ങുന്ന വിനോദകാലത്തിനായി 30 പുരുഷന്മാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക വിനോദ സഞ്ചാര പരിപാടിയില്‍ ഓരോ ദിവസവും ഒരാള്‍ക്ക് രണ്ടു സുന്ദരികളെ വീതം കൂടെ കൂട്ടാം. ഇവരുമായി എന്തും പരീക്ഷിക്കാം. ടോപ്‌ലെസ്സ് സുന്ദരികളുമായി ക്വാഡ് ബൈക്കിംഗ്, കുതിര സവാരി, ഹെലികോപ്റ്റര്‍ ലൈംഗിക യാത്ര എന്നിവയെല്ലാം പരിപാടിയില്‍ പെടുന്നു. വിമാനത്താവളത്തില്‍ നിന്നും സംഘാടകരുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുക.

നാലു ദിവസം നീളുന്ന പരിപാടിയില്‍ പങ്കെടുത്ത് കൂടുതല്‍ യുവതികളുമായി സമ്മിശ്രപ്പെടുന്ന ടൂറിസ്റ്റിന് മുടക്കിയ തുക മടക്കിക്കൊടുക്കും. തങ്ങള്‍ കൊണ്ടുവരുന്ന സ്ത്രീകള്‍ ലൈംഗികരോഗ പരിശോധനകള്‍ പൂര്‍ത്തിയാക്കിവരാണെന്നാണ് സംഘടാകര്‍ പറയുന്നത്. അതുപോലെ തന്നെ ലൈംഗിക സുരക്ഷാമാനദണ്ഡം പുലര്‍ത്തുന്നതായും പറയുന്നു.

ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ ഒരു തീരദേശ റിസോര്‍ട്ട് ആണ് കഴിഞ്ഞ വര്‍ഷം വേദിയായത്. ലൈംഗികത്തൊഴിൽ നിയമപരമായ നവേഡയിലെ അജ്ഞാത റിസോര്‍ട്ടാണ് ഇത്തവണ സംഘാടകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

സ്ത്രീ പുരുഷന്മാര്‍ക്ക് അതിലൈംഗികത പ്രദാനം ചെയ്യുന്ന സെക്‌സ് ഐലന്റ് ട്രിപ്പ് സംഘടകര്‍ക്ക് പക്ഷെ മുന്നറിയിപ്പുമായി അമേരിക്കന്‍ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് റെയ്ഡ് ഉണ്ടാകുമെന്നും മദ്യവും മയക്കുമരുന്നും ഒഴുക്കാനുള്ള അവസരമായി പരിപാടിയെ മാറ്റിയാല്‍ കര്‍ട്ടനിടുമെന്നുമാണ് അമേരിക്കന്‍ പോലീസിന്റെ മുന്നറിയിപ്പ്. പരിപാടിയില്‍ 18 വയസ്സില്‍ താഴെയുള്ളവരെ ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ പരിപാടി നടത്താന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുമെന്നും മയക്കുമരുന്നിന്റെ കാര്യത്തില്‍ നിയമലംഘനം നടന്നാല്‍ ടൂറിസ്റ്റുകളെയെല്ലാം പുറത്താക്കുമെന്നും അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം നടത്തിയ പരിപാടി മയക്കുമരുന്ന് സൗഹൃദമായിരുന്നതിനാല്‍ കൊക്കെയ്‌നും എല്‍എസ്ഡിയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ ഉപയോഗിക്കുന്ന ലൈംഗിക തൊഴിലാളികളില്‍ ആര്‍ക്കും 18 വയസ്സില്‍ താഴെ പ്രായം ആകാൻ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. നേരത്തേ ഈ പരിപാടി കൊളംബിയയിലെ കാര്‍ട്ടാജെനയിലെ സ്വകാര്യദ്വീപിലായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ കൊളംബിയന്‍ സര്‍ക്കാര്‍ എതിര്‍ത്തു.

കഴിഞ്ഞ വര്‍ഷം ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ പരിപാടി നടക്കുമെന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ ഷട്ടറിടുവിക്കുമെന്ന് ദേശീയ സുരക്ഷാ മന്ത്രി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ലൈംഗികത്തൊഴിൽ നിയമപരമായ വെനസ്വേലയിലെ ഇസ്‌ളാ മാര്‍ഗരീറ്റയില്‍ നടക്കുകയായിരുന്നു. ഇത്തവണ നവേഡയിലെ ഒരു മരുഭൂമിയിലാണ് പരിപാടിയുടെ പ്രമോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

മിത്തുകളുറങ്ങുന്ന ഭൂമിയിൽ ഉദ്വേഗജനകമായ ആ 18 ദിനരാത്രങ്ങളുടെ ഒരാണ്ടിനുശേഷം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ലോകത്തിലെ ആദ്യത്തെ പോൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here