വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളെ പ്രളയക്കെടുതിയിൽ മുക്കിയശേഷം മഴ തെക്കൻ കേരളത്തിലേക്ക് വ്യാപിച്ചു. കൊല്ലത്തും തോരാമഴ ദുരിതം വിതച്ചുതുടങ്ങി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങി. ആലപ്പുഴ ചങ്ങനാശ്ശേരി എ സി റോഡില്‍ വെള്ളമുയര്‍ന്നു. പമ്പയാർ കരകവിഞ്ഞതിനെത്തുടർന്ന് കുട്ടനാട് പല വീടുകളിലും വെള്ളക്കെട്ടുയർന്നുകൊണ്ടിരിക്കുന്നു. കൊല്ലം ജില്ലയിലെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. ജില്ലയിൽ കനത്ത മഴ തുടരുകയാണു കനത്തമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി ദുരിതാശ്വാസകേന്ദ്രത്തിലെത്തി. മേപ്പാടിയിലെ ക്യാമ്പിലാണു പിണറായി എത്തിയത്. സർക്കാർ എല്ലാ പിന്തുണയുമായി ഒപ്പമുണ്ടെന്ന് അദ്ദേഹം ദുരിതബാധിതരെ അറിയിച്ചു. ആദ്യം രക്ഷാപ്രവർത്തനത്തിനാണു മുൻഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം ആലപ്പുഴയില്‍ തുടര്‍ച്ചയായ കനത്ത മഴയില്ല. എന്നാല്‍ ഇടവിട്ട് കനത്തമഴ പെയ്യുന്നുണ്ട്. കഴിഞ്ഞരാത്രി മഴ പെയ്തിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മഴ വീണ്ടും പെയ്യുകയായിരുന്നു. 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് ജനവാസ മേഖലകളിലും എ സി റോഡിലും വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്പ് മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ ചങ്ങനാശ്ശേരി മെയിൻ റോഡിലൂടെയുളള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണു

കുട്ടനാട്ടിലെ ജനങ്ങള്‍ ട്രാക്ടറുകളും മറ്റുമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. 22000 ത്തോളം ആളൂകൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതായി റിപ്പോർട്ടുണ്ട്. കുട്ടനാട്ടിൽ 48 പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇനിയും മഴ തുടർന്നാൽ സ്ഥിതിഗതികൾ രൂക്ഷമാകാനാണു സാധ്യത. ഇടയ്ക്കിടെ മഴ തോർന്നുനിൽക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണു. ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട കൊടുമണില്‍നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളി കനേരിക്കായലില്‍ അവസാനിക്കുന്ന പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഇതേ തുടര്‍ന്ന് തൊടിയൂര്‍ പാലത്തിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 149 പേരാണുള്ളത്. ഇതുവരെ മഴക്കെടുതിയിൽ 88 പേർ മരിച്ചതായാണു ഔദ്യോഗികകണക്ക്

പമ്പയാറിൽ ജലനിരപ്പുയർന്നത് പത്തനം തിട്ട ജില്ലയെ ആശങ്കയിലാഴ്ത്തി. ജില്ലയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ നദികളില്‍ കഴിഞ്ഞ രാത്രിയിൽ ജലനിരപ്പ് കുറഞ്ഞിരുന്നു. എന്നാൽ പുലർച്ചയോടെ മിക്കയിടത്തും മഴ ശക്തമായത് പ്രതികൂലമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണു. അതേസമയം പന്തളം, തിരുവല്ല മേഖലകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. 6500 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. അപ്പര്‍ കുട്ടനാട്ടിേലക്ക് കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളത്തിന്റെ വരവ് പലയിടങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ഇനിയും മഴ തുടർന്നാൽ സ്ഥിതി രൂക്ഷമാകും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

.

Read Also  ആശ്വാസം ; കേരളത്തിൽനിന്നും മഴ അകലുന്നതായി കാലാവസ്ഥാ പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here