Thursday, January 20

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം എം മണി

ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറഞ്ഞതിനാൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി
മന്ത്രി എം എം മണി അറിയിച്ചു. ഇപ്പോഴത്തെ ജലനിരപ്പ് 2396 .12 അടിയാണ്. 2398 അടിയായാൽ ട്രയൽ റൺ നടത്തും. പക്ഷെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. പൊതുവെ പ്രസന്നമായ കാലാവസ്ഥയായതിനാൽ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് കെ എസ് ഇ ബി യും അറിയിച്ചു.

ജലനിരപ്പ് 2400 അടി ആകുമ്പോൾ അണക്കെട്ട് തുറക്കുമെന്ന തീരുമാനത്തിൽ മാറ്റം വരുത്തി. 2397 – 2398 അടി ആകുമ്പോൾ ഷട്ടറുയർത്താമെന്നാതാണ് ഒടുവിൽ മന്ത്രിതലത്തിലുള്ള ഉന്നതാധികാരസമിതി തീരുമാനമെടുത്തത്. അണക്കെട്ടിന്റെ സംഭരണശേഷി 2403 അടിയാണ്.

Spread the love
Read Also  മൂന്നാറിൽ ഉരുൾപൊട്ടൽ വൻദുരന്തം ; 83 ഓളം പേർ കുടുങ്ങിയതായി സംശയം, 5 പേരെ പുറത്തെടുത്തു