Monday, January 17

ഇടുക്കിയില്‍ ജലനിരപ്പ് 2401 അടിയായി കുറഞ്ഞു മുഖ്യന് ദുരിതങ്ങള്‍ കാണാന്‍ ഇറങ്ങാനായില്ല

ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ഷട്ടറുകളെല്ലാം തുറന്ന് ജലം ഒഴുക്കിക്കളഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. എങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥ മൂലം ദുരിതങ്ങള്‍ കാണാന്‍ പോയ മുഖ്യമന്ത്രിയുടെ സംഘത്തിന്‍റെ ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല. സംഘം വയനാട്ടിലേക്ക് പോയി.

വെള്ളം 2400 അടിയായി കുറയുന്നതുവരെ തുറന്ന ഷട്ടറുകള്‍ അടയ്ക്കില്ലെന്ന് വൈദ്യുതി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചു. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘം ഇടുക്കിയിലേക്ക് തിരിച്ചെത്തുമെന്നാണ് അറിയുന്നത്.

Spread the love