Thursday, January 20

‘ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ’ ഹിറ്റ്ലർ അങ്ങനെ പറഞ്ഞിട്ടുണ്ടോ?

നാസി ജർമ്മനിയുടെ നേതാവ് അഡോൾഫ് ഹിറ്റലർ പറഞ്ഞതായുള്ള വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളിൽ ഒന്ന്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തനിക്ക് 50 ദിവസത്തെ സമയം തരൂ, എന്നിട്ടും നിങ്ങൾക്ക് തോന്നുകയാണ് എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന്. അങ്ങനെ എങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ എന്ന പരാമർശവുമായി ബന്ധപ്പെട്ടാണ് അഡോൾഫ് ഹിറ്റ്ലറുടേതെന്ന പേരിൽ തെറ്റായ വീഡിയോ പ്രചാരണം നടക്കുന്നത്. ആൾട്ട് ന്യൂസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ തെറ്റാണെന്ന് പുറത്ത് വിട്ടത്.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ മോദിയുടെ പരാമർശം വീണ്ടും ചർച്ചയായ അവസരത്തിലാണ് ഹിറ്റ്ലറുടേത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം മോദിയെയും താരതമ്യം ചെയ്ത നടക്കുന്നത്. വീഡിയോയുടെ ഇംഗ്ലീഷ് സബ് ടൈറ്റലിൽ മാറ്റം വരുത്തിയാണ് പ്രചാരണം നടക്കുന്നത്. യൂടൂബിൽ ഹിറ്റ്ലറുടെ പ്രസംഗത്തിന്റെ ഒറിജിനൽ വീഡിയോയിലും ഇത്തരം പരാമർശങ്ങൾ ഇല്ല. കൂടാതെ ഹിറ്റലറുടെ പ്രസംഗങ്ങൾ ക്രോഡീകരിച്ച ആർക്കൈവ് വെബിലും ഹിറ്റ്ലര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല എന്ന് വ്യക്തമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫാസിസ്റ്റ് ഭരണ നേതാവയാണ് എതിരാളികളും വിമത രാഷ്ട്രീയ നിലപാടുള്ളവരും ചിത്രീകരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഹിറ്റ്ലര്‍ – മോദി സമാനതകളെ ചൂണ്ടിക്കാണിക്കാന്‍ ആവണം ഇത്തരമൊരു വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകൾ ആണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഗുജറാത്ത് വികസനമെന്ന പേരില്‍ വിദേശ രാജ്യങ്ങളിലെ റോഡുകള്‍ ഉള്‍പ്പടെ ഫോട്ടോഷോപ്പ് നടത്തിയും, കോണ്‍ഗ്രസ്‌, ഇടത് രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍ ഉള്‍പ്പടെ, ചരിത്രം തിരുത്തി വ്യാജ പ്രചരണം നടത്തുന്ന സംഘപരിവാര്‍ വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങള്‍ക്കും അതേ നാണയത്തില്‍ കിട്ടിയിരിക്കുന്ന മറുപടിയാണ് ഇപ്പോഴത്തെ സംഭവം.

Spread the love
Read Also  വ്യാജ വാർത്തകളിൽ വീഴരുത്, കെ.എസ്.ആർ.ടി.സി. സ്ത്രീ സംവരണം സംബന്ധിച്ച സത്യമെന്ത്? വിവരാവകാശ രേഖ എന്ത് പറയുന്നു?