Monday, January 25

‘ഫോക്സ് ട്രോറ്റ്’ രണ്ടാം ദിനമായ ഫെബ്രുവരി 23 ശനിയാഴ്ച

പ്രമുഖ ഇസ്രായേൽ സംവിധായകനായ സാമുവൽ മാഓസിന്റെ ‘ഫോക്സ് ട്രോറ്റ്’ ആയിരിക്കും മൂന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഫെബ്രുവരി 23 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പ്രദർശിപ്പിക്കുന്നത്. ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ സിനിമ മലയാളം സബ്ടൈറ്റിലോടു കൂടി പ്രേക്ഷകർക്ക് ആസ്വദിക്കുവാൻ കഴിയും. പുറത്തിറങ്ങിയപ്പോൾ ഇസ്രായേലിൽ തന്നെ ഏറെ വിവാദമുണ്ടാക്കിയ സിനിമ ആയിരുന്നു ‘ഫോക്സ് ട്രോറ്റ് ‘. പാലസ്തീൻ ജനങ്ങൾക്ക് പ്രത്യേകിച്ചും ആ രാജ്യത്തിലെ യുവാക്കൾക്ക് ഇസ്രയേലി പട്ടാളക്കാരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുടെ ഭീകരതയാണ് തന്റെ ചിത്രത്തി ലൂടെ മാഒസ് ദൃശ്യവല്ക്കരിക്കുന്നത്.74-ാം വെനീസ് ചലച്ചിത്രമേളയിൽ ഗ്രാൻറ് ജൂറി പുരസ്ക്കാരവും ഓഫിർ ഫിലിം ഫെസ്റ്റിവലിൽ 13 അവാർഡുകളും നേടി ഏറെ ശ്രദ്ധേയമായ സിനിമ ആയിരുന്നു ഇത്.


2019 ഫെബ്രുവരി 22, 23, 24 തീയതികളിൽ അടൂർ സ്മിതാ തിയറ്ററിലാണ് ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ഡെലിഗേറ്റ് പാസുകൾകൾക്കായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക…..

https://tinyurl.com/yas6nkw4

Spread the love
Read Also  മുസ്ലീം വംശീയാധിക്ഷേപം; ഇസ്രായേൽ പ്രധാനമന്ത്രിയുടെ മകന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

Leave a Reply