Sunday, January 16

ഐ എഫ് എഫ് കെ 2018 ലോകസിനിമകള്‍ 90 എണ്ണം, 26 ആദ്യപ്രദര്‍ശനങ്ങള്‍, മത്സരവിഭാഗത്തില്‍ നാല് വനിതകള്‍

മനുഷ്യന്‍, സ്ഥലം, കാലവും മനുഷ്യനും എന്ന സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ്  ഐ എഫ് എഫ് കെ 2018 സിനിമകള്‍. ജീന്‍ ലൂക് ഗൊദാര്‍ദിന്‍റെ ‘ദ ഇമേജ് ബുക്’, ഇറാനില്‍ നിരോധിക്കപ്പെട്ട ജാഹര്‍ പനാഹി ചിത്രം ‘3 ഫേസസ്’, സ്പൈക് ലീയുടെ ‘ബ്ലാക് ക്ലാന്‍സ്മാന്‍’, ലാര്‍സ് വോണ്‍ ട്രിയറുടെ ‘ദ ഹൗസ് ദാറ്റ് ജാക് ബില്‍റ്റ്’, ഒളിവര്‍ അസായയുടെ ‘നോണ്‍ ഫിക്ഷന്‍’, കിം കി ഡുക് ചിത്രം മുതലായവയാണ് ലോകസിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങള്‍.

കിം കി ഡുക്, ജീന്‍ ലൂക് ഗൊദാര്‍ദ്, ജാഹര്‍ പനാഹി, സ്പൈക് ലീ, ലാര്‍സ് വോണ്‍ ട്രിയര്‍, ഒളിവിയര്‍ അസ്സയാസ് മുതലായവരുടെ സിനിമകള്‍ ലോക സിനിമാ വിഭാഗത്തില്‍. 

ദ ഇമേജ് ബുക് – ജീന്‍ ലൂക് ഗൊദാര്‍ദ്
3 ഫേസസ് – ജാഹര്‍ പനാഹി

 

 

 

 

 

 

കാനില്‍ പാന്‍ ഡി ഓര്‍ നേടിയ ഹിരോകാസു കൊരേ-എദയുടെ ‘ഷോപ്പ് ലിഫ്റ്റേഴ്സ്’, അലി അബ്ബാസിയുടെ ‘ബോര്‍ഡര്‍’, സെര്‍ജി ലോസ്നിറ്റയുടെ ‘ഡോണ്‍ബാസ്’ (ഇരുവരും കാനില്‍ അംഗീകാരം നേടിയവര്‍) മുതലായവയും ലോകസിനിമാ വിഭാഗത്തിലുണ്ട്.

ഷോപ്പ് ലിഫ്റ്റേഴ്സ്

ഗാസ്പര്‍ നോയയുടെ ‘ക്ലൈമാക്സ്’, പാവെല്‍ പൗളികോവ്സ്കിയുടെ ‘കോള്‍ഡ് വാര്‍’, അല്‍വാരോ ബ്രെച്ച്നറുടെ ‘എ ട്വല്‍വ് ഇയര്‍ നൈറ്റ്’ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

ലോകസിനിമാ വിഭാഗത്തിലെ 26 ചിത്രങ്ങള്‍ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ്. അതില്‍ രണ്ടെണ്ണം ഏഷ്യയിലെ തന്നെ ആദ്യപ്രദര്‍ശനവുമാണ്.

അസ്ഗര്‍ ഫര്‍ഹാദി

അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബോഡി ക്നോസ് ആണ് ഉദ്ഘാടനചിത്രം. 2009 ഐ എഫ് എഫ് എഫ് കെയില്‍ എബൗട്ട് എല്ലി എന്ന ചിത്രത്തിന് സുവര്‍ണ്ണചകോരം നേടിയ സംവിധായകനാണ് അസ്ഗര്‍ ഫര്‍ഹാദി. ബ്യൂണസ് അയേഴ്സില്‍ താമസിക്കുന്ന ലാറ എന്ന സ്പാനിഷ് സ്ത്രീയുടെ കഥയാണ് എവരിബോഡി ക്നോസ്. ലാറ അവളുടെ ജന്മസ്ഥലമായ മാഡ്രിഡില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുകയാണ്. ആ യാത്രയില്‍ അപ്രതീക്ഷിതസംഭവങ്ങളുണ്ടാവുകയും പല രഹസ്യങ്ങളും പുറത്ത് വരുകയും ചെയ്യുന്നു.

എവരിബോഡി ക്നോസ്

വിനതാസംവിധായകരായ ക്ലാരി ഡെനിസിന്‍റെ ഹൈ ലൈഫ്, നവോമി കവാസെയുടെ വിഷന്‍, മിയാ ജെന്‍സന്‍റെ മായ മുതലായവ ശ്രദ്ധേയ ചിത്രങ്ങളാണ്.

കാനില്‍ പാം ഡി ഓര്‍ നേടിയ ജാക്വസ് ഓഡിയാര്‍ഡിന്‍റെ ദ സിസ്റ്റേഴ്സ് ബ്രദേഴ്സ്, വെനീസ് ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ അവാര്‍ഡ് നേടിയ സാമുവല്‍ മാവോസിന്‍റെ ഫോക്സ്ട്രോട്ട്, സാമേ സോവാബിയുടെ ടെല്‍ അവീവ് ഓണ്‍ ഫയര്‍, ബഞ്ജമിന്‍ നൈഷ്ടാടിന്‍റെ റോജോ എന്നിവയാണ് ഇന്ത്യയിലെ ആദ്യപ്രദര്‍ശനത്തിലെ പ്രധാന ചിത്രങ്ങള്‍. ജോവാവോ ബോതെല്ലോയുടെ പില്‍ഗ്രിമേജ്, ലൂസിയ മൊറാതിന്‍റെ പാരീസ് സ്ക്വയര്‍ എന്നിവയാണ് ഏഷ്യയിലെ ആദ്യപ്രദര്‍ശനസിനിമകള്‍.

മത്സരവിഭാഗത്തില്‍  പതിനാല് ചിത്രങ്ങള്‍ ഉള്ളതില്‍ നാലെണ്ണം വനിതാസംവിധായകരുടേതാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുസ്ലത് സരകോഗ്ലുവിന്‍റെ ഡെബ്റ്റ്, എഴുത്തുകാരിയും സംവിധായകയുമായ ബിയാട്രിസ് സെയ്നറുടെ ദ സൈലന്‍സ്, അര്‍ജന്‍റീനിയന്‍ നടിയും സംവിധായികയുമായ മോണിക്ക ലെയ് രാനയുടെ ദ ബെഡ്, ഇന്ത്യന്‍ തിയേറ്റര്‍ കലാകാരി അനാമിക ഹസ്കറിന്‍റെ ടേക്കിംഗ് ദ ഹോര്‍സ് റ്റു ഈറ്റ് ജലബീസ് എന്നിവയാണ് മത്സരവിഭാഗത്തിലെ വനിതാ സിനിമകള്‍.

Spread the love

Leave a Reply