Monday, January 24

IFFK ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി; മേള ഡിസംബര്‍ ഏഴുമുതല്‍ 13 വരെ

ഡിസംബര്‍ ഏഴുമുതല്‍ 13 വരെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള മേള തിരുവനന്തപുരത്ത് വെച്ച് നടക്കും. 12,000 പാസുകള്‍ മേളയോട് അനുബന്ധിച്ച് വിതരണം ചെയ്യും. ഇക്കുറി സൗജന്യ പാസുകൾ അനുവദിക്കില്ലെന്ന് സാംസ്ക്കാരിക മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയതായും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന സമാപന ചടങ്ങുകള്‍ ലളിതമായി നടത്താനും തീരുമാനമായതായി മന്ത്രി പറഞ്ഞു.

സമഗ്ര സംഭാവനക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടാകില്ല. എന്നാല്‍ കോംപറ്റീഷന്‍, ഫിപ്രസി, നൈറ്റ്പാക്, അവാര്‍ഡുകള്‍ ഉണ്ടാകും. മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യ വേദിയില്‍ നടത്താറുള്ള കലാസാംസ്‌കാരിക പരിപാടികള്‍, ശില്പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കി. എന്നാല്‍ ഓപ്പണ്‍ഫോറം തുടരും. . ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍ നിന്നായി പരിമിതപ്പെടുത്തും.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആകെ 14 സിനിമകളാകും പ്രദർശിപ്പിക്കുക. ആറു നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും.

Spread the love
Read Also  ദി ഡാർക്ക് റൂമിന് സുവർണ്ണ ചകോരം; ഈ. മ .യൗവിലൂടെ ലിജോ മികച്ച സംവിധായകന്‍

Leave a Reply