തിരുവനന്തപുരത്ത് നടക്കുന്ന 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ പട്ടിക പുറത്തിറക്കി . ‘ഇന്ത്യന്‍ സിനിമ ഇന്ന്’, ‘മലയാളം സിനിമ ഇന്ന്’ എന്നീ രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ച സിനിമകളും ലിസ്റ്റില്‍ ഉണ്ട്.

എസ് ഹരീഷിൻ്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’, കൃഷന്ദ് ആര്‍ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍. ഫഹിം ഇര്‍ഷാദിന്റെ ‘ആനി മാണി’, റാഹത്ത് കസാമിയുടെ ‘ലിഹാഫി ദി ക്വില്‍റ്റ്’ എന്നിവ ഹിന്ദിയില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു. തിരുവനന്തപുരത്ത് ഡിസംബര്‍ 6 മുതല്‍ 12 വരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേള. ഏഴു തിയേറ്ററുകളിലായാണു ചിത്രങ്ങൾ  പ്രദർശിപ്പിക്കുന്നത്

‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ 7 ചിത്രങ്ങൾ തെരഞ്ഞെടുത്തു.

1. ആനന്ദി ഗോപാല്‍ (സംവിധാനം: സമീര്‍ വിദ്വന്‍സ്, മറാത്തി)

2. അക്‌സണ്‍ നിക്കോളാസ് (ഖര്‍കോംഗോര്‍, ഹിന്ദി-ഇംഗ്ലീഷ്)

3. മയി ഖട്ട്: ക്രൈം നമ്പര്‍ 103/ 2005 (ആനന്ദ് മഹാദേവന്‍, മറാത്തി)

4. ഹെല്ലാറോ (അഭിഷേക് ഷാ, ഗുജറാത്തി)

5. മാര്‍ക്കറ്റ് (പ്രദീപ് കുര്‍ബാ, ഖാസി)

6. ദി ഫ്യുണെറല്‍ (സീമ പഹ്വ, ഹിന്ദി)

7. വിത്തൗട്ട് സ്ട്രിംഗ്‌സ് (അതനു ഘോഷ്, ബംഗാളി)

‘മലയാളസിനിമ ഇന്ന്’ വിഭാഗത്തിൽ 12 ചിത്രങ്ങളാണുള്ളത്

1. പനി (സന്തോഷ് മണ്ടൂര്‍)

2. ഇഷ്‌ക് (അനുരാജ് മനോഹര്‍)

3. കുമ്പളങ്ങി നൈറ്റ്‌സ് (മധു സി നാരായണന്‍)

4. സൈലന്‍സര്‍ (പ്രിയനന്ദനന്‍)

5. വെയില്‍മരങ്ങള്‍ (ഡോ. ബിജു)

6. വൈറസ് (ആഷിക് അബു)

7. രൗദ്രം (ജയരാജ്)

8. ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)

9. ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു (സലിം അഹമ്മദ്)

10. ഉയരെ (മനു അശോകന്‍)

11. കെഞ്ചിറ (മനോജ് കാന)

12. ഉണ്ട (ഖാലിദ് റഹ്മാന്‍)

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഉത്സവലഹരിയിൽ 24ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here