Wednesday, January 19

ടെയ്ല്‍ ഓഫ് ദ സീ / ഹെകായത്-ഇ ദര്യ

ഐ എഫ് എഫ് കെ 2018 മത്സരവിഭാഗചിത്രങ്ങള്‍ – ഒമ്പത്

ടെയ്ല്‍ ഓഫ് ദ സീ / ഹെകായത്-ഇ ദര്യ

ബാഹ്മാന്‍ ഫര്‍മനാര / 97 മിനിട്ട് / ഇറാന്‍ / പേര്‍ഷ്യന്‍ / 2018

ബാഹ്മാന്‍ ഫര്‍മനാര

 

 

 

 

കലാകാരന്മാരുടെ കാലം അവസാനിക്കുന്നതിന്‍റെ വിലാപമാണ് ബാഹ്മാന്‍ ഫര്‍മനാരയുടെ ടെയ്ല്‍ ഓഫ് ദ സീ എന്ന ചിത്രം.

 

താഹേര്‍ മൊഹാബി എന്ന പ്രശസ്ത എഴുത്തുകാരന്‍ അക്രമാസക്തമായ ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നു. അതോടെ മാനസികനില തെറ്റിയ അയാള്‍ മൂന്ന് വര്‍ഷം മാനസികാരോഗ്യകേന്ദ്രത്തിലാവുന്നു. അവിടെ നിന്നും പുറത്തിറങ്ങിയ അയാള്‍ സംഭവമെല്ലാം പുറത്ത് പറയുന്നു. പക്ഷെ അയാളുടെ ഭ്രമാത്മകതകള്‍ അയാളെ വീണ്ടും മാനസികാരോഗ്യകേന്ദ്രത്തില്‍ തിരിച്ചെത്തിക്കുന്നു.

ഇറാനിയന്‍ എഴുത്തുകാര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, ചലച്ചിത്രകാരന്മാര്‍ മുതലായവര്‍ക്കുള്ള അഭിവാദനമാണ് സിനിമ. എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ ബാഹ്മാന്‍ ഫര്‍മനാരയുടെ സ്മെല്‍ ഓഫ് കാംഫര്‍, ഫ്രാഗ്രന്‍സ് ഓഫ് ജാസ്മിന്‍ മുതലായ സിനിമകള്‍ക്ക് ശേഷമുള്ള സിനിമയാണിത്. സമകാല ഇറാന്‍റെ പരിഛേദമാണ് ബാഹ്മാന്‍ ഫര്‍മനാര ടെയ്ല്‍ ഓഫ് ദ സീയില്‍ അവതരിപ്പിക്കുന്നത്.

മുന്‍കാല ചലച്ചിത്രകാരന്മാരുടെ പ്രതീകാത്മകത ഈ സിനിമയില്‍ പ്രകടമാവുന്നുണ്ട്. താഹേര്‍ മൊഹാബി എന്ന എഴുത്തുകാരനായി സംവിധായകന്‍ തന്നെയാണ് അഭിനയിക്കുന്നത്.

നാടകീയമായ തിരക്കഥയും ചടുലമായ സംഭാഷണവുമാണ് ചിത്രത്തിന്‍രെ സവിശേഷതയായി നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

റഷ്യയിലെ ഓറന്‍ബെര്‍ഗിലെ 11ാമത് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലിലും ആസ്ട്രലിയയിലെ ബ്രിസ്ബേന്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം:

Spread the love
Read Also  സൗദിയ്ക്കെതിരെ വീണ്ടും ഹൂത്തികൾ ശക്തി പ്രാപിക്കുന്നുവോ..

24 Comments

Leave a Reply