Sunday, September 20

മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു

കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നടന്ന 23ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഐ എഫ് എഫ് കെ 2018 ഇന്ന് അവസാനിക്കും. 72 രാജ്യങ്ങളില്‍ നിന്നായി 164 സിനിമകളാണ് മേളയിലുണ്ടായിരുന്നത്. അതില്‍ മജീദ് മജീദിയുടെ ചിത്രം സെന്‍സര്‍ അനുമതി ലഭ്യമാകാഞ്ഞതിനാല്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായില്ല. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

2018ലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്

ഇന്ന് വൈകിട്ട് മൂന്നാമത്തെ പ്രദര്‍ശനത്തോടെ മേളയ്ക്ക് സമാപനമാവും. വൈകിട്ട് ആറ് മണിയ്ക്ക് നിശാഗന്ധിയിലെ സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നടക്കുക.

ഏറ്റവും നല്ല സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരമാണ് മേളയിലെ പ്രധാന അവാര്‍ഡ്. അവാര്‍ഡ് തുക 15 ലക്ഷം രൂപ ഏറ്റവും നല്ല സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനും പങ്കിട്ട് നല്കും. ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള രജതചകോരം നേടുന്ന സിനിമയുടെ സംവിധായകന് നാല് ലക്ഷം രൂപ ലഭിക്കും. ആദ്യചിത്രത്തിന്‍റെ സംവിധായകനുള്ള രജതചകോരം മൂന്ന് ലക്ഷം രൂപയാണ്. പ്രേക്ഷകരുടെ വോട്ടിലൂടെ രജതചകോരം നേടുന്ന സംവിധായകന് രണ്ട് ലക്ഷം രൂപ ലഭിക്കും.

രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച മത്സര ചിത്രം തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്കുള്ള വോട്ടിംഗ് ഇന്നലെ രാവിലെ 10 മണി മുതല്‍ ആരംഭിച്ചു. വോട്ടിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും.

ഇത് കൂടാതെ ഏറ്റവും നല്ല മലയാളം സിനിമയ്ക്കുള്ള ഫിപ്രസി അവാര്‍ഡ്, മത്സരവിഭാഗത്തിലെ ഏറ്റവും നല്ല ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ്, ഇന്ത്യയില്‍ നിന്നുള്ള മികച്ച ആദ്യസംവിധായകനുള്ള എഫ് എഫ് എസ് ഐ കെ ആര്‍ മോഹനന്‍ എന്‍ഡോവ്മെന്‍റ് എന്നിങ്ങനെയും അവാര്‍ഡുകളുണ്ട്.

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി, തമിഴ് എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ വെട്രിമാരന്‍, ഫിലിപ്പിനോ തിരക്കഥാകൃത്തും സംവിധായകനുമായ അഡോള്‍ഫോ അലക്സ് ജൂനിയര്‍, മറാത്തി സംവിധായകന്‍ ഉമേഷ് വിനായക് കുല്‍ക്കര്‍ണി, ശ്രീലങ്കന്‍ സംവിധായികയും അഭിനേത്രിയും നാടകപ്രവര്‍ത്തകയും കവയിത്രിയുമായ സുമതി ശിവമോഹന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

മജീദ് മജീദി
വെട്രിമാരന്‍
അഡോള്‍ഫോ അലക്സ് ജൂനിയര്‍
ഉമേഷ് വിനായക് കുല്‍ക്കര്‍ണി
സുമതി ശിവമോഹന്‍

 

 

 

 

 

 

 

 

 

 

 

 

 

 

ഡെബ്റ്റ് (ടര്‍ക്കിഷ്), ഈ.മ.യൗ. (മലയാളം), എല്‍ ഏയ്ഞ്ചല്‍ (സ്പാനിഷ്) നൈറ്റ് ആക്‌സിഡന്റ് (കിര്‍ഗിസ്), പോയ്‌സണസ് റോസസ് (അറബിക്), സുഡാനി ഫ്രം നൈജീരിയ (മലയാളം), ടെയ്ക്കിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജലേബീസ് (ഹിന്ദി) ടെയ്ല്‍ ഓഫ് ദ സീ (പെര്‍ഷ്യന്‍),  ദ ബെഡ്(സ്പാനിഷ്) ദ ഡാര്‍ക്ക് റൂം (പെര്‍ഷ്യന്‍), ദ ഗ്രേവ്‌ലെസ് (പെര്‍ഷ്യന്‍), ദ റെഡ് ഫാലസ് (സോങ്ക), ദ സൈലന്‍സ് (സ്പാനിഷ്), വിഡോ ഓഫ് സൈലന്‍സ് (ഉര്‍ദു) എന്നിവയാണ് മത്സരവിഭാഗചിത്രങ്ങള്‍.

Spread the love
Read Also  നൈറ്റ് ആക്സിഡന്‍റ്  / ടുന്‍കു കിര്‍സിക്

Leave a Reply