കൊലപാതകം ഒരു ഹരമായി മാറിയതോടെ  ഇരകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തതായി ജോളിയുടെ വെളിപ്പെടുത്തൽ

രാജ്യത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവുമൊടുവിൽ രണ്ടാം ഭർത്താവ് ഷാജുവിനെയും ലക്ഷ്യം വെച്ചിരുന്നെന്ന് ജോളിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ചോദ്യം ചോദ്യം ചെയ്തപ്പോഴാണു ജോളി പുതിയ കുറ്റസമ്മതത്തിനു വഴങ്ങിയത്. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണെ മൂന്നാം വിവാഹം കഴിക്കാൻ വേണ്ടിയാണു ഷാജുവിനെ വകവരുത്താൻ പദ്ധതിയിട്ടതെന്ന് ജോളി വെളിപ്പെടുത്തി. അതോടൊപ്പം ജോൺസണിൻ്റെ ഭാര്യയെയും കൊലപ്പെടുത്താൻ കരുക്കൾ നീക്കുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അറിയുന്നു

തലനാരിഴയ്ക്കാണു ജോൺസണിൻ്റെ ഭാര്യ രക്ഷപ്പെട്ടത്. ജോളി രണ്ടു തവണ ജോൺസണിൻ്റെ ഭാര്യയ്ക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയെങ്കിലും അവർ നിരസിച്ചതിനാൽ അത് നടക്കാതെ പോവുകയായിരുന്നു

അതേസമയം ഓരോ ദിവസവും കൂടത്തായി കൊലപാതക പരമ്പരയുടെ നിർണായകവെളിപ്പെടുത്തലുകൾ ജോളിയിൽ നിന്നും ലഭിക്കുന്നതോടെ കേസ് സങ്കീർണമാവുകയാണു. ഈ സാഹചര്യത്തിൽ ഡി ജി പി ലോക് നാഥ് ബെഹ്ര ഇന്ന് കൂടത്തായിയിലെത്തും. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിൻ്റെ പുരോഗതി ചർച്ച ചെയ്യും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'സിലിയുടെ വധം ഷാജുവിനു അറിയാമായിരുന്നു' ; ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു  

LEAVE A REPLY

Please enter your comment!
Please enter your name here