മുഖം മാറ്റത്തിലൂടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനു ഇറാനിലെ സമൂഹമാധ്യമതാരമായ സഹർ തബാറിനെ തടങ്കലിലാക്കി. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ശസ്ത്രക്രിയയിലൂടെയാണു സഹർ തബാർ ശസ്ത്രക്രിയ നടത്തിയത്.

ഇറാനിലെ ഇൻസ്റ്റാം ഗ്രാം താരമായ സഹർ തബാർ പോസ്റ്റ് ചെയ്ത ചിത്രത്തെ എഡിറ്റ് ചെയ്ത് കൂടുതൽ വികൃതമാക്കി ആയിരക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സാംസ്കാരികമായും സാമൂഹികമായും ധാർമ്മികമായും വഴിവിട്ട് പ്രവർത്തിച്ചതിനാൽ സഹർ തബാർ കുറ്റം ചെയ്തതായും തടങ്കലിൽ വെക്കണമെന്നും ടെഹ് റാനിലെ കോടതി ഉത്തരവിട്ടു.

സഹറിനെതിരെ ദൈവനിന്ദ, അക്രമത്തിനു പ്രേരിപ്പിക്കൽ, അവിഹിതമായി വരുമാനം നേടൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. യുവതലമുറയെ അഴിമതിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണു സഹർ തബാറിൽ നിന്നുണ്ടായിരിക്കുന്നത് എന്നാണു വിലയിരുത്തൽ.

22 കാരിയായ സഹർ തബാറിൻ്റെ പുതിയ മുഖം മാരകമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് അവരുടെ 26,800 ഫോളോവേഴ്സ് ആയിരുന്നു. ചിത്രം ഹോളിവുഡ് താരമായ അഞ്ചലീന ജൂലിയുടെ മുഖവുമായി സാമ്യമുള്ള രീതിയിൽ ആരോ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ഇതെത്തുടർന്ന് മറ്റുചിലർ വികൃതമായ രീതിയിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചിരുന്നു.

ഇറാനിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള സർജറികൾ വ്യാപകമായി അരങ്ങേറുന്നുണ്ട്. ആയിരക്കണക്കിനു യുവതികൾ ഇത്തരം ശസ്ത്രക്രിയയ്ക്ക് ഓരോ വർഷവും വിധേയരാകുന്നുണ്ട് എന്നാണു റിപ്പോർട്ട്

എന്തായാലും സഹർ തബാറിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഇറാൻ ഭരണകൂടം തടഞ്ഞുവെച്ചിരിക്കുകയാണു. ഇറാനിൽ ഫെയ്സ് ബുക്ക്, വാടാസാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ നിരോധിച്ചിരിക്കുകയാണു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മോദി വിദേശയാത്ര തുടരുന്നു; ഇന്ന് കിർഗിസ്ഥാനിൽ

LEAVE A REPLY

Please enter your comment!
Please enter your name here