ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. 2019-20 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3ശതമാനം കുറച്ച് ഏഴു ശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴുവര്‍ഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ എട്ടുശതമാനമായിരുന്നു വളര്‍ച്ച. കോര്‍പ്പറേറ്റ് മേഖലയ്ക്കുപുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തളര്‍ച്ച ബാധിച്ചിട്ടുണ്ട്.

അതേസമയം, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ് ഉറച്ചു നിൽക്കുന്നു. വളർച്ചനിരക്കിൽ ചൈനയേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും വ്യക്തമാക്കി. കോർപറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം.

ബാങ്കുകളൊഴികെയുള്ള ചില ധനകാര്യ സ്ഥാപനങ്ങള്‍ ദുർബലമായതു തിരിച്ചടിയായിട്ടുണ്ടെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന രാജ്യാന്തര സാമ്പത്തിക വളർച്ചാവലോകന രേഖയിൽ വിശദമായ കണക്കുകളും വിലയിരുത്തലും പുറത്തുവിടുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പും രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളർച്ചയെ കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ 5 ശതമാനത്തിലെത്തിക്കുകയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 8 % വർധന ഉണ്ടായിരുന്നു. ഉല്പാദന മേഖലയുടെ മൊത്തം മൂല്യവർധന 0.6% ആയി കുറഞ്ഞു. കാർഷിക മേഖലയിൽ ഇത് മുൻ വർഷത്തെ 5.1 ശതമാനത്തിൽ നിന്ന് 2% ആയി കുറഞ്ഞു.

നിർമാണ മേഖലയിൽ ഇത് 9.6 ശതമാനത്തിൽ നിന്ന് 5.7% ആയി. ഖനന മേഖലയിൽ മാത്രം അൽപം പുരോഗതിയുണ്ട്. മുൻ വർഷത്തെ 0.4 ശതമാനത്തിൽ നിന്ന് 2.7% ആയി. യുഎസ് ചൈനയുമായി നടത്തുന്നതുപോലെയുള്ള വ്യാപാര യുദ്ധങ്ങൾ തുടർന്നാൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങൾക്കു വളർച്ച കുറയുമ്പോൾ ഇന്ത്യ മുന്നേറുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമന്‍ വ്യക്തമാക്കിയത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രൂപ എക്കാലത്തെയും വലിയ തകർച്ചയിൽ; ഒന്നും ചെയ്യാനാവാതെ റിസർവ്വ് ബാങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here