Monday, January 24

ഇമ്രാന്‍ ഖാന്റെ ഔട്ട് സിംഗറുകള്‍ ഇന്ത്യയ്‌ക്കെതിരെ ആയിരിക്കുമോ?

പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്ധ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍ ക്രിക്കറ്റ് നായകന്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇമ്രാന്റെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായി അവര്‍ മാറുമെന്നുമാണ് സൂചനകള്‍. സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാന്‍ പുതിയ പാക് പ്രധാനമന്ത്രിയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് ഏറെ പിറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസില്‍ ഭൂട്ടോയുടെ മകന്‍ ബലവബലവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ഏറെ പിന്നില്‍ മൂന്നാം സ്ഥാനത്താണ്. മന്ത്രിസഭ രൂപീകരണത്തില്‍ കാര്യമായ സമ്മര്‍ദം ചെലുത്താന്‍ അവര്‍ക്ക് ആവില്ലെന്നും ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ചുരുക്കത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു മന്ത്രിസഭയും ഭരണവുമാണ് രാജ്യത്ത് ഉണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
സൈന്യത്തിന് സ്വാധീനമുള്ള ഒരു മന്ത്രിസഭ പാകിസ്ഥാനില്‍ അധികാരത്തിലെത്തുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് പൂര്‍വകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാന്‍ സൈന്യത്തിനും ചില തീവ്രവാദ സംഘടനകള്‍ക്കും അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇമ്രാന്‍ ഖാന്‍ രഷ്ടീയ യാത്ര ആരംഭിച്ചത് 1996 ലാണ്.പാക്കിസ്ഥാന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുമായി. എന്നാലിപ്പോള്‍ പാകിസ്ഥാന്‍ പുതിയ രഷ്ട്രീയ സ ംഘടനയുമായി ഇമ്രാന്‍ മുമ്പിലേക്ക് വരുമ്പോള്‍ ഒരു ഗാര്‍ഡിയന്‍ ജേര്‍ണലിസ്റ്റ് വിശേഷിപ്പിച്ച തരത്തിലുള്ള ദു:ഖിതനായ രഷ്ടീയക്കാരന്റെ നിലയിലല്ല മറിച്ച് പൊതു രഷ്ട്രീയക്കാരന്റെ കരവിരുതോടെ തന്നെയാണ്.

മതവുമായി വേര്‍പിരിക്കാന്‍ കഴിയാത്തവിധം ഇഴുകിചേര്‍ന്ന പക്കിസ്ഥാന്‍ പൊളിറ്റിക്‌സില്‍ ഇമ്രാന്‍ ഇടം കണ്ടെത്തുന്നത് നവാസ് ഷെറിഫിന്റെയും പി പി എല്ലിന്റെയും ദൗര്‍ബല്യങ്ങളില്‍ നിന്നു തന്നെയായിരുന്നു. എന്തായാലും പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പാക്കിസ്ഥാന്‍ എന്ന രാജ്യം ഇനി ഇമ്രാന്‍ ഖാന്‍ എന്ന പഴയ ഓള്‍റൗണ്ടര്‍ ക്രിക്കറ്ററുടേതാവുമെന്നുതന്നെയാണ്.

പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇമ്രാന്‍ സ്വീകരിച്ച നിലപാടുകളില്‍ ഒരു തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ കൗശലങ്ങള്‍ പ്രകടമാണ്. പ്രത്യക്ഷത്തിലുള്ള ഇന്ത്യ വിരുദ്ധതയായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുദ്രാവാക്യത്തിന്‍ കാതല്‍. ഇന്ത്യന്‍ ്പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാകിസ്ഥാന്‍ മുന്‍ ്പ്രധാനമന്ത്രി നവാസ് ഷെരീഫിനുള്ള അടുപ്പം ഒരു തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റാന്‍ ഇമ്രാന് സാധിച്ചു. എന്നിരിക്കിലും സൈന്യത്തിന്റെ പിടിയില്‍ നിന്നും ഇമ്രാന് മുക്തനാവാന്‍ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇമ്രാന്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ സൈന്യം അനുവദിക്കില്ല എന്നാണ് സൂചനകള്‍. അതിനുള്ള തന്ത്രങ്ങള്‍ നടപ്പാക്കുന്നത് മൂലമാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വൈകിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. ചുരുക്കത്തില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ചില ചെറിയ പാര്‍ട്ടികളുടെ പിന്തുണയോടെ മാത്രമേ ഇമ്രാന് ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു.

Read Also  അതിര്‍ത്തിയില്‍ സുരക്ഷാ പ്രതിസന്ധിയുണ്ടാക്കി പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ നിയന്ത്രണ രേഖയിലേക്ക് പതിനായിരങ്ങളുടെ മാര്‍ച്ച്

എന്നാല്‍, ചില സാങ്കേതിക പിഴവുകള്‍ മൂലമാണ് ഫലങ്ങള്‍ വൈകുന്നതെന്നാണ് പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇന്ന് വൈകിട്ടോടെ പൂര്‍ണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്) ആരോപിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിലെ സുതാര്യതയില്‍ സംശയമുണ്ടെന്ന് അമേരിക്കയും വ്യക്തമാക്കിക്കഴിഞ്ഞു.

പാക്കിസ്ഥാന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇഴപിരിഞ്ഞു കിടക്കുന്ന രണ്ട് വസ്തുതകളാണ് അഴിമതിയും പിന്നെ പട്ടാള അട്ടിമറിയും. ഈ തരതമ്യേന ചെറിയ രാജ്യത്തിന്റെ പുരോഗതിയെ ഇത് ആവശ്യത്തില്‍ കൂടുതല്‍ തടഞ്ഞിട്ടുമുണ്ട്. പക്ഷെ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു മന്ത്രിസഭയുടെ തലവനാവുമ്പോള്‍, ഇത്തരത്തിലുള്ള അസ്ഥിരതയ്ക്ക് അവസാനം കണ്ടെത്തും എന്ന് ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കാന്‍ ഇമ്രാന് എത്രത്തോളം സാധിക്കും എന്ന ചോദ്യവും അവശേഷിക്കുന്നു.
ചുരുക്കത്തില്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് ഒട്ടും ആശ്വസിക്കാവുന്ന ഒരു രാഷ്ട്രീയ മാറ്റമല്ല പാകിസ്ഥാനില്‍ സംഭവിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസിഷ്ണുതയുടെ പശ്ചാത്തലത്തില്‍ ഇമ്രാനും സൈന്യവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ ബന്ധം ഇന്ത്യയ്ക്കത്ര സുഖകരമാകില്ല. മതമൗലീക സംഘടനകളുമായി ഇമ്രാനുള്ള തുറന്ന ബന്ധവും ഉഭയകക്ഷി ഇടപെടലുകളില്‍ സൂക്ഷ്മതയോടെ നീങ്ങാന്‍ ന്യൂഡല്‍ഹിയെ പ്രേരിപ്പിക്കും. സുനില്‍ ഗവാസ്‌കറിനെതിരെ എറിയുന്ന ഔട്ട് സിംഗര്‍ പോലെ നേരിട്ടുള്ള ഒരാക്രമണത്തിന് ഇമ്രാന്‍ തയ്യാറായേക്കില്ലെങ്കിലും ഇന്ത്യയ്ക്ക് ഒരു സ്ഥിരം തലവേദനയായി ആ സാന്നിധ്യം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Spread the love

Leave a Reply