ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ 48 മണിക്കൂറിനിടെ 36 കുട്ടികള്‍ മരിച്ചു. മസ്തിഷ്‌കവീക്കം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഹൈപ്പോഗ്‌ളൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രതാതീതമായി കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥ) മൂലമാണ് പല കുട്ടികളും മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ പഠനം ആവശ്യമുണ്ട്. 90 ശതമാനം മരണത്തിനും കാരണം ഹൈപ്പോഗ്‌ളൈസീമിയ ആണ്- മുസാഫര്‍പുറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ് കെ സാക്ഷി പറഞ്ഞു. 133 കുട്ടികള്‍ ചികിത്സയിലാണെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവരില്‍ അധികംപേരും ഗ്രാമീണമേഖലയില്‍നിന്നുള്ള കുട്ടികളാണ്. വേനല്‍ക്കാലത്ത് മുസാഫര്‍പുരിലും സമീപപ്രദേശങ്ങളിലും മസ്തിഷ്‌കവീക്കം പതിവാണ്. പതിനഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായും ബാധിക്കാറ്.

കുട്ടികളുടെ മരണവാർത്ത പുറത്ത് വന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോഗ്യ വകുപ്പ് അധികൃതരോട് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബീഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളുടെ മരണം നൂറ് കവിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here