Sunday, January 16

ഭരണവിരുദ്ധവികാരം കര്‍ണ്ണാടകയില്‍ മാത്രമല്ല അമേരിക്കയിലും, ട്രംപിനും അടി തെറ്റുന്നു

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ജനഹിതത്തിന്‍റെ അളവുകോലായ ഇടക്കാലതിരഞ്ഞെടുപ്പില്‍ ചരിത്രം വഴി മാറുന്നു. അമേരിക്കന്‍ സമ്മതിദായകര്‍ ആദ്യമായി രണ്ട് മുസ്ലീം വനിതകളെ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുത്തു. റഷീദ ത്ലൈബും ഇല്‍ഹാന്‍ ഒമറുമാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതിപക്ഷ പാര്‍ട്ടിയായ ഡൊമോക്രാറ്റിക് പാര്‍ട്ടിയിലാണ് രണ്ടു പേരും തിരഞ്ഞെടുക്കപ്പെട്ടത്.

മിഷിഗണിലെ 13ാം ജില്ലയില്‍ എതിരില്ലാതെയാണ് ത്ലൈബ് തിരഞ്ഞെടുക്കപ്പെട്ടത്. മിനസോട്ടയിലെ അഞ്ചാം ജില്ലയില്‍ നിന്നാണ് ഇല്‍ഹാന്‍ ഒമര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഇടക്കാല തിരഞ്ഞെടുപ്പില്‍ മൊത്തം 239 സ്ത്രീകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 187 സീറ്റുകള്‍ നേടി ഡെമോക്രാറ്റുകള്‍ മുന്നേറുമ്പോള്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് 52 സീറ്റുകളിലേ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ.

ഇന്ത്യന്‍ ഉപതിരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദിയുടെ ബി ജെ പി യ്ക്ക് നേരിടുന്ന പരാജയവും ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയവും ആഗോളതലത്തില്‍  ഇരു രാജ്യങ്ങളിലെയും ഭരണവിരുദ്ധ വികാരത്തെയാണ് വെളിവാക്കുന്നത്. ഇനി രണ്ടാളും എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 

 

Spread the love

Leave a Reply