Wednesday, January 19

കുവൈത്തില്‍ വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം നഷ്ടമാകും

കുവൈത്തില്‍ വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം നഷ്ടമാകും. കൂടാതെ പിഴയും ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് കുവൈത്ത് ഗതാഗത വിഭാഗത്തിന്റെ മുന്നറിയിപ്പ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്രാഫിക് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയിഗ് ഇത് സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്‍കി.

അലക്ഷ്യമായി വാഹനമോടിക്കുന്നത് കൂടാതെ നിലവിലുള്ള ഗതാഗത നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ വാഹനം രണ്ട് മാസത്തേക്ക് കണ്ട് കെട്ടുന്നതിനും നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് തടയും. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത് സംബന്ധിച്ചു രക്ഷിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കുന്നതിനും അല്‍ സായിഗ് ആവശ്യപ്പെട്ടു. അതേസമയം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അതീവ ഗൗവരവമേറിയ നിയമ ലംഘനമായി കണക്കിലെടുത്തു വാഹനം കണ്ട് കെട്ടുന്നതിനും കര്‍ശനമായ ശിക്ഷയും പിഴയും ഈടാക്കുന്നതിനുമാണ് നിര്‍ദേശം.

Spread the love
Read Also  കുവൈത്തില്‍ ശുചീകരണ തൊഴിലാളികള്‍ ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തിയാല്‍ നാടുകടത്താന്‍ തീരുമാനം

Leave a Reply