റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളില്‍ സൗദിയില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോറിറ്റി. പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണം സംഭവിക്കുന്നതില്‍ 33 ശതമാനവും, പരിക്കുകള്‍ സംഭവിക്കുന്നതില്‍ 21 ശതമാനത്തിന്റേയും കുറവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. 2016 ല്‍ 9031 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇത് 6025 ആയി കുറഞ്ഞു. 38120 പേര്‍ക്കാണ് 2016ല്‍ റോഡപകടങ്ങളില്‍ പെട്ട് പരിക്കു പറ്റിയത്.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയതോടെയാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായത്. റോഡപകടങ്ങള്‍ കുറച്ചു കൊണ്ട് വരുന്നതിനും ഗതഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനു വിഷന്‍ 2030 ല്‍ പ്രത്യേക പദ്ദതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 2016 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമായിരുന്നു സൗദി അറേബ്യ.

Read Also  പ്രവാസികൾക്ക് ആശ്വാസം; സൗദിയില്‍ കെട്ടിട വാടക കുറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here