Monday, January 17

സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം നിലവില്‍ വന്നു

സൗദി അറേബ്യയില്‍ മീന്‍പിടിത്ത മേഖലയില്‍ ഞായറാഴ്ച സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നു. മീന്‍പിടിക്കാന്‍ പോകന്നു ഓരോ ബോട്ടിലും ചുരുങ്ങിയത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കണം.

സൗദി പൗരന്‍മാരെ നിയമിക്കാത്ത ബോട്ടുകളെ ഞായറാഴ്ച കടലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. സ്വദേശികളെ നിയമിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന ബോട്ടുകള്‍ ആദ്യദിവസം ജുബൈല്‍ ഹാര്‍ബറില്‍നിന്ന് മീന്‍പിടിക്കാന്‍ പോയില്ല.പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മീന്‍പിടിത്ത ബോട്ടുകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ ഫിഷിങ് ഹാര്‍ബറുകളിലും പരിശോധന നടന്നു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണം നടപ്പാക്കുതെന്ന് മന്ത്രാലയം അറിയിച്ചു.

സ്വദേശി പൗരന്‍മാരുടെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ മത്സ്യബന്ധനങ്ങള്‍ ഉണ്ടെങ്കിലും ഇവയില്‍ ജോലി ചെയ്യുവരിലേറെയും ഇന്ത്യ, ബംഗ്ളാദേശ്, യമെന്‍ പൗരന്‍മാരാണ്. പത്ത് ശതമാനത്തില്‍ താഴെ സ്വദേശികള്‍ മാത്രമാണ് കടലില്‍ ജോലിക്കായി പോകുന്നത്. പുതുതലമുറയിലുള്ള സ്വദേശികള്‍ മീന്‍പിടിത്ത ജോലിയോട് താത്പര്യമില്ലാത്തവരുമാണ്. ജുബൈലില്‍നിന്ന് മീന്‍ പിടിക്കാന്‍ പോകന്ന 40 ശതമാനം ബോട്ടുകളിലും മലയാളികളും തമിഴരുമാണ് ജോലി ചെയ്യുന്നത്. ദിവസങ്ങളോളം കടലില്‍ കഴിയുതിന് പരിചയസമ്പരായ സ്വദേശികളെ ലഭ്യമല്ലാത്തത് ബോട്ടുടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സ്വദേശിവത്കരണം ഊര്‍ജിതമാക്കാനും, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ പുതിയ 68 പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ്. നിലവിലെ സ്വദേശിവത്കരണത്തിന് പുറമെയാണ് പുതിയ പദ്ധതികൂടി നടപ്പിലാക്കാന്‍ തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നത്.പുതിയ പദ്ധതിയുടെ ഭാഗമായി സ്വദേശി യുവതി യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, കോഫി സെന്ററുകള്‍, തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അതായത് തൊഴിലുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായുള്ള പ്രത്യേക ടെസ്റ്റുകളും നടത്തും. കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വിസ നടപടികള്‍ വേഗത്തിലാക്കും.ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് മേഖലയില്‍ വിദേശ നിക്ഷേപം, തൊഴില്‍ മേഖലയിലൂടെ വിപുലീകരണം ലക്ഷ്യമാക്കി പരാതികളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കല്‍, വിദേശികളുടെ റീ എന്ററി വിസ, എക്സിറ്റ് വിസ എന്നിവയുടെ നടപടികള്‍ മികവുറ്റതാക്കുക തുടങ്ങിയവ പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

Spread the love
Read Also  സൗദി വനിതകളും എയര്‍ ഹോസ്റ്റസുമാരാകാന്‍ ഒരുങ്ങുന്നു

Leave a Reply