Monday, January 24

പി.എസ്.സി പ്രൊഫൈലുകളില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ലിംഗപദവി രേഖപ്പെടുത്താം

അടുത്തമാസം മുതലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും കൂടി ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം കേരള പബ്ലിക് സര്‍വീസ് കമീഷന്‍ ഒരുക്കുന്നത്. ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗമാണ് ട്രാന്‍സ്ജെന്‍ഡര്‍ പോളിസി പ്രകാരം ജനുവരി ഒന്നു മുതല്‍ സ്ത്രീ , പുരുഷന്‍ എന്നിവക്ക് പുറമെ ട്രാന്‍സ്ജന്‍ഡര്‍ എന്ന കോളം കൂടി പ്രൊഫൈലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ സ്ത്രീ, പുരുഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അപേക്ഷിക്കാനുള്ള സൗകര്യമായിരുന്നു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഉണ്ടായിരുന്നത്. ജനുവരി മുതലുള്ള വിജ്ഞാപനങ്ങളില്‍ 
പുതിയ സൗകര്യം ലഭിക്കും. അതേസമയം, പരീക്ഷകളില്‍ ഇവര്‍ക്കുള്ള മറ്റ് ആനൂകൂല്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടു.

 

Spread the love
Read Also  വധഭീഷണി, അഭിസാരികയെന്നാക്ഷേപം.. ; പിന്മാറുന്നതായി ട്രാൻസ്ജെൻഡർ സ്ഥാനാർഥി

Leave a Reply