Monday, January 24

സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു

സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ സൗദി തൊഴില്‍ മന്ത്രാലയം പരിശോധന തുടരുന്നു. മൂന്ന് ആഴ്ചക്കിടെ 16,000 കടകളില്‍ സ്വദേശിവല്‍ക്കരണ സമിതി പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.

പരിശോധനയില്‍ 1500 സ്ഥാപനങ്ങള്‍ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി. സെപ്തംബര്‍ 11 മുതലാണ് പുതിയ 4 മേഖലയില്‍ സ്വദേശിവത്കരണം നിലവില്‍ വന്നത്. തൊഴില്‍ മന്ത്രാലയം, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ സംയുക്തമായി 15,909 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 12,000 സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി. 1,392 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്വദേശിവത്കരണം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഓരോ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ സ്വദേശിവല്‍ക്കരണ അനുപാതം തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ചുളള സ്വദേശികളെ നിയമിക്കാന്‍ സംരംഭകര്‍ സന്നമാവണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Spread the love
Read Also  കുവൈത്തില്‍ അഞ്ച് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും

Leave a Reply