Saturday, May 30

ഇന്ത്യയിൽ രോഗനിരക്ക് അതിവേഗം വർദ്ധിക്കുന്നതിൽ ആശങ്ക ; നാം ഇറാന് തൊട്ടുപിന്നിൽ

 

കോവിഡ് 19 വ്യാപനനിരക്ക് രാജ്യത്ത് അതിവേഗം വർധിക്കുകയാണ്. 24 മണിക്കൂറില്‍ 6654 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ രാജ്യത്ത് രോഗികളുടെ ആകെ എണ്ണം 1,25,101 ആയി. രോഗം സ്ഥിരീകരിച്ചശേഷം ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് കോവിഡ് പോസിറ്റിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 137 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും പുതിയ കണക്കനുസരിച്ചു ഇന്ത്യയിലെ രോഗനിരക്കു ലോകത്താദ്യമായി കോവിഡ് രണ്ടാം സ്ഥാനത്തെത്തിയ ഇറാന് തൊട്ടു പിന്നിൽ നിൽക്കുകയാണ്. മറ്റു പല രാജ്യങ്ങളിലും ലോക്ക് ഡൌൺ നിയന്ത്രങ്ങളിൽ വലിയ ഇളവുകൾ വരുത്തുമ്പോഴും രോഗനിരക്ക് വർധിക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ ചെറിയ ഇളവുകൾ വരുത്തിയപ്പോഴേക്കും രോഗനിരക്കു വൻതോതിൽ ഉയരുകയാണ്.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ള അമേരിക്കയിൽ 1,525,186 ആണ് കോവിഡ് രോഗികളുടെ എണ്ണം. രണ്ടാമത് നിൽക്കുന്നത് റഷ്യ ആണ്.  ഇവിടെ 326,448 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങൾ ബ്രസീൽ – 291,579 , യു കെ – 250,912 , സ്‌പെയിൻ – 233,037 , ഇറ്റലി – 228,006 , ജർമനി – 177,212 , തുർക്കി – 153,548 , ഫ്രാൻസ് – 141,590 , ഇറാൻ – 129,341 , ഇന്ത്യ – 125,101

രാജ്യത്ത് 51784 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3720 പേര്‍ രോഗം ബാധിച്ചു മരണപ്പെട്ടു. ഈ നിരക്ക് തുടരുകയാണെങ്കിൽ അടുത്ത പത്ത് ദിവസത്തിനു ശേഷം രോഗികളുടെ എണ്ണം ഇരട്ടിയാവുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കേസുകൾ കൂടുന്നതിലും ജാഗ്രത കുറയുന്നതാണ് രോഗികഉടെ എണ്ണം കൂടാൻ കാരണമാകുന്നത് എന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്

മഹാരാഷ്ട്രയും തമിഴ്‌നാടും ഗുജറാത്തും തന്നെയാണ് രോഗവ്യാപനത്തിൽ മുന്നിൽ. ഈ സംസ്ഥാനങ്ങളിലുള്ളവർ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പുറത്തിറങ്ങുന്നതാണ് പ്രതിസന്ധി വർദ്ധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തിലെന്നപോലെ മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നില്‍. 44582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1517 പേര്‍ മരിക്കുകയുമുണ്ടായി.

തമിഴ്‌നാട്ടിൽ പ്രതിരോധപ്രവർത്തനങ്ങൾ പാടെ തകിടം മറിഞ്ഞ സ്ഥിതിയാണ്. നിലവിൽ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിൽ ജനം തിങ്ങിനിറഞ്ഞു യാത്ര തുടരുകയാണ്. ഇത് രോഗനിരക്കു വർധിക്കാൻ കാരണമാകുന്നു. ജാഗ്രത പാലിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ അവഗണിക്കുകയാണ്. 14753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 98 പേരാണ് മരിച്ചത്

ഗുജറാത്തിലും സ്ഥിതി നിയന്ത്രണാതീതമാണ്. അഹമ്മദാബാദിൽ രോഗവ്യാപനം വർധിക്കുകയാണ്. മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തും. . 13268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 802 പേര്‍ മരിച്ചിട്ടുണ്ട്.

തലസ്ഥാനമായ ഡല്‍ഹിയിലും രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ചു കോവിഡ് രോഗികളുടെ എണ്ണം 12319 ആണ്. മരണസംഖ്യ 208 ഉം. ലോക്ക് ഡൌൺ ഇളവുകൾക്കുശേഷം ഡൽഹിയിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർധിക്കുകയാണ്

Read Also  കൊറോണ പ്രതിരോധമരുന്ന് വിജയകരമായതായി മഡഗാസ്കർ ; നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഔഷധം വാങ്ങിക്കൂട്ടുന്നു

Leave a Reply

Your email address will not be published.