ഇന്ത്യയെ ഒരു ‘ഹിന്ദുരാഷ്ട്രം’ എന്ന് പ്രഖ്യാപിച്ച ഒരു ജഡ്ജിയുടെ വിധി റദ്ദാക്കിയതായി മേഘാലയാ ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് ഒരു പത്രപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു പുതിയ ഉത്തരവ്.

കഴിഞ്ഞ ഡിസംബർ 10 നു മേഘാലയ ഹൈക്കോടതി സിംഗിൾ ബഞ്ച്  ജഡ്ജിയായ സുദീപ് രഞ്ജൻസെൻ പാക്കിസ്ഥാനിൽനിന്നും യാതൊരു രേഖകളുമില്ലാതെ വരുന്ന അഭയാർഥികളായ ഹിന്ദു, സിഖ്, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ, ഖാസികൾ, ജാൻ്റിയാസ്, ഗരോസ് എന്നീ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന നിയമം രൂപീകരിക്കാനായി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് വിവാദമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സ്വാതന്ത്ര്യം നേടിയ സമയത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ സ്വയം ഒരു ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കുകയും ഇന്ത്യ ‘ഹിന്ദു രാജ്യം’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന് ജഡ്ജി പരാമർശം നടത്തിയതാണു വിവാദമായത്. മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഇന്ത്യ ഒരു മതേതരരാജ്യമായി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിധിയിൽ പറഞ്ഞിരുന്നു. രാജ്യവ്യാപകമായി ഈ പരാമർശത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. 

രാജ്യവ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയിൽ നിന്നും വന്ന വിധിയാണിതെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ നിയമമാധ്യമപ്രവർത്തകനായ മുരളീ കൃഷ്ണനാണു ഹൈക്കോടതിയെ സമീപിച്ചത്

Read Also  മുസ്ലീം വംശീയാധിക്ഷേപം; ഇസ്രായേൽ പ്രധാനമന്ത്രിയുടെ മകന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here