Sunday, January 16

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ അംഗമായി

ഇന്ത്യ ഇനി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗം. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം.

ഏഷ്യ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. 193 മെമ്പര്‍മാരടങ്ങിയ യു.എന്‍ പൊതുസഭയാണ് പുതിയ അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ 18 പുതിയ രാജ്യങ്ങളെ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. ശരാശരി 97 വോട്ടുകള്‍ നേടിയ രാജ്യങ്ങള്‍ക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. കൂടാതെ ഏഷ്യ-പസഫിക് മേഖലയില്‍നിന്ന് ഇന്ത്യയ്ക്ക് പുറമെ ബഹ്‌റൈന്‍, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.

Spread the love

Leave a Reply