Monday, January 17

ഇന്ത്യയിൽ ഇത് പ്രതിമ കാലം; ‘രാമൻ ദൈവത്തെ’ പട്ടേൽ പ്രതിമയെക്കാൾ വലിയ പ്രതിമയാക്കാനുള്ള ശ്രമവുമായി ബിജെപി

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ബഹുമതി സ്വന്തമാക്കാൻ 3000 കോടി രൂപയിലധികം മുടക്കി നിർമ്മിച്ച പട്ടേൽ പ്രതിമയെക്കാൾ വലിയ പ്രതിമ നിർമ്മാണത്തിനൊരുങ്ങുകയാണ് ബിജെപി. ഉത്തർപ്രദേശ് ബിജെപി സർക്കാരാണ് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാമന്റെ പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുന്നത്. അടുത്തകാലത്തൊന്നും ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് അയോധ്യക്ഷേത്രം നിർമ്മിക്കാനാവില്ലെന്ന തിരിച്ചറിവിന്റെ പുറത്താണ് ഇപ്പോൾ രാമനെ പ്രതിമയിൽ ആവാഹിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്‌ക്കെന്ന് ഇതിനോടകം തന്നെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ‘സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് ഇതിനെക്കുറിച്ച് ചിന്തിച്ചില്ല.? എന്തുകൊണ്ടാണ് രാമപ്രതിമയെ പറ്റിയുള്ള ആശയം  ആരും ഉന്നയിക്കാതിരുന്നത്? രാംപൂരില്‍ രാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ എന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ സരയൂ നദീതീരത്താണ് 150 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രതിമ നിര്‍മാണം സംബന്ധിച്ച വിശദ രൂപരേഖ ഗവര്‍ണര്‍ രാം നായിക്കിന് സർക്കാർ സമര്‍പ്പിച്ചു. ദീപാവലി ആഘോഷ വേളയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഉത്തർപ്രദേശിൽ ഉൾപ്പടെ കർഷകർ പട്ടിണി മൂലവും കടക്കെണി മൂലവും മരിക്കുമ്പോഴാണ് സർക്കാർ ദൈവത്തിന് പ്രതിമ നിർമ്മാണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോഴും പൊതു നിരത്തുകളെയും റയിൽവേ ട്രാക്കുകളെയും ശൗചാലയങ്ങളും മറ്റും ആക്കുമ്പോഴും
മുകളിൽ നിന്ന് ദൈവത്തിന് ഭക്തരുടെ പ്രവർത്തികൾ വീക്ഷിക്കാനായി വലിയ പ്രതിമ എന്ന സങ്കല്‍പ്പം 2019 ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് സാധ്യമാക്കും എന്ന് പ്രതീക്ഷിക്കാം.

Spread the love
Read Also  ബാബരി മസ്ജിദിനെതിരായ വിധി ; പുന:പരിശോധനാ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

Leave a Reply