Thursday, January 20

മുസ്ലീങ്ങളെ അധികാരത്തിൽ നിന്ന് തുടച്ച് നീക്കുമെന്ന പ്രഖ്യാപനവുമായി എ.എച്ച്.പി. കേരള പ്രഖ്യാപനം

തി തീവ്ര ഹിന്ദുത്വ സംഘടന അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പ്രവർത്തനം കേരളത്തിലും പ്രവർത്തനം ആരംഭിച്ചു. പ്രവീൺ തൊഗാഡിയ ആണ് എ.എച്ച്.പി. അധ്യക്ഷൻ. നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി വർഗീയ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്ന മലയാളി കൂടിയായ പ്രതീഷ് വിശ്വനാഥ്‌ ആണ് സംഘടനയുടെ ദേശീയ സെക്രട്ടറി. മുസ്ലീങ്ങളെ അധികാര കേന്ദ്രത്തിൽ നിന്ന് പൂർണ്ണമായും തുടച്ചു നീക്കുമെന്ന പ്രഖ്യാപനമാണ് എ.എച്ച്.പി. അധ്യക്ഷൻ പ്രവീൺ തൊഗാഡിയ നടത്തിയത്. മുസ്ലീങ്ങളെ ഭാരതം ഭരിക്കാൻ ഇനി നമ്മൾ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു കോടി ബംഗ്ളാദേശി മുസ്ലീമുകൾ രാജ്യത്ത് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും എന്നാൽ ആയിരം മുസ്ലീങ്ങളെ പോലും തിരികെ അയക്കാൻ നമുക്ക് സാധിച്ചിട്ടില്ലെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. “രാജ്യം ഭരിക്കുന്നതും രാജസ്ഥാൻ, ഗുജറാത്ത്, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ എല്ലാം ഭരിക്കുന്നതും ബിജെപിയാണ്. എന്നിട്ടും ഈ മുസ്ലീങ്ങളെ തിരികെ വിടാനുള്ള ധൈര്യം ഇവർക്കില്ല. അവരിപ്പോഴും എൻആർസി ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഏതെങ്കിലും സ്കൂൾ കുട്ടികളോട് പറഞ്ഞാൽ അവർ തയ്യാറാക്കും ഈ ലിസ്റ്റ്. ഈ ലിസ്റ്റ് തയ്യാറാക്കുക എന്നത് വലിയ ധീരത ഉള്ള പണിയല്ല. എന്നാൽ ചങ്കൂറ്റം ഉള്ളവർ കാണിക്കേണ്ടത് 40 ലക്ഷം മുസ്ലീങ്ങളെ അസമിൽ നിന്നും തിരികെ ബംഗ്ളാദേശിലേക്ക് പറഞ്ഞയച്ചു കൊണ്ടാണ് ധൈര്യം കാണിക്കേണ്ടത്. ബംഗ്ളാദേശി മുസ്ലീങ്ങളെ നാട് കടത്തേണ്ടതുണ്ടെന്നും” തൊഗാഡിയ പറഞ്ഞു.

നരേന്ദ്ര മോദി മുസ്‌ലിം സ്ത്രീകളുടെ കാര്യങ്ങൾ പറയാനും അവരുടെ ക്ഷേമം അന്വേഷിക്കാനാണ് ഇപ്പോൾ അവിടെ ഇരിക്കുന്നതെന്നും ഹിന്ദുക്കൾ ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണെന്നും തൊഗാഡിയ പറഞ്ഞു. നമ്മുടെ ലക്‌ഷ്യം ഹിന്ദു രാജ്യമാണെന്നും ഹിന്ദുക്കൾ തീരുമാനിക്കും ആരാണ് ഹിന്ദുക്കളെ ഭരിക്കേണ്ടത് എന്നും അത്തരത്തിൽ രാഷ്ട്രീയമായും സാമ്പത്തികമായും മുന്നേറാനുള്ള നീക്കങ്ങൾ ആയിരിക്കണം ഹിന്ദുക്കൾ നടത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രൂപം കൊണ്ടത്? പ്രതീഷ് വിശ്വനാഥ്‌ സംസാരിക്കുന്നു

Spread the love
Read Also  അമ്മയോടൊപ്പം 69 ആം പിറന്നാളാഘോഷിച്ച് നരേന്ദ്ര മോദി

Leave a Reply